മിഡില്‍ ഈസ്റ്റില്‍ പരിവര്‍ത്തനം; ഇറാനില്‍ മാത്രം പത്തുലക്ഷത്തോളം പേര്‍ ക്രിസ്തുവിങ്കലേക്കു വന്നു

മിഡില്‍ ഈസ്റ്റില്‍ പരിവര്‍ത്തനം; ഇറാനില്‍ മാത്രം പത്തുലക്ഷത്തോളം പേര്‍ ക്രിസ്തുവിങ്കലേക്കു വന്നു

Breaking News Middle East

മിഡില്‍ ഈസ്റ്റില്‍ പരിവര്‍ത്തനം; ഇറാനില്‍ മാത്രം പത്തുലക്ഷത്തോളം പേര്‍ ക്രിസ്തുവിങ്കലേക്കു വന്നു

ഇസ്ളാമിക് മിഡില്‍ ഈസ്റ്റില്‍ ക്രിസ്തുവിന്റെ സുവിശേഷത്തിന്റെ ഒരു നവോത്ഥാനം നടക്കുന്നുണ്ടെന്ന് യു.എസ്. ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒരു ക്രിസ്ത്യന്‍ മിനിസ്ട്രി പറയുന്നു.

ഇറാനില്‍ മാത്രം ഒരു ദശലക്ഷത്തിലധികം പേര്‍ ഇസ്ളാം മതം വിട്ട് ക്രിസ്തുവിങ്കലേക്ക് കടന്നുവന്നതായി ഒരു പ്രമുഖ ക്രിസ്ത്യന്‍ മാധ്യമം റിപ്പോര്‍ട്ടു ചെയ്യുന്നു.

40 വര്‍ഷത്തിലേറെയായി അയത്തുള്ള ഖൊമേനിയുടെ ഇസ്ളാമിക തീവ്രവാദ ഭരണകൂടത്തില്‍ അടിച്ചമര്‍ത്തപ്പെട്ട ഇറാന്‍ ജനത ഇസ്ളാമിനോട് നിരാശരാണ് എന്ന് ദി വോയ്സ് ഓഫ് ദി മാര്‍ട്ടിയേഴ്സിന്റെ ടോഡ് നെറ്റില്‍ടണ്‍ മാധ്യമത്തോടു പറഞ്ഞു.

ലോകത്തിലെ ഏറ്റവും ഉയര്‍ന്ന മയക്കു മരുന്ന് ആസക്തി നിരയുള്ള ഒരു രാജ്യമാണ് നിങ്ങള്‍ക്കുള്ളത്. അഴിമതി കൊടികുത്തി വാഴുന്ന രാജ്യമാണ് നിങ്ങളുടേത്. പകുതിയിലധികം ആളുകളും ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള രാജ്യമാണ്. ഇറാനിലെ ജനങ്ങള്‍ ഇത് മനസ്സിലാക്കുന്നുണ്ട്.

ഒരു മിനിറ്റു ശ്രദ്ധിക്കു.. കഴിഞ്ഞ 45 വര്‍ഷമായി ഇസ്ളാം നമുക്കു കൊണ്ടുവന്നത് ഇതാണെങ്കില്‍ ഞങ്ങള്‍ക്ക് താല്‍പ്പര്യമില്ല. മറ്റ് ഓപ്ഷനുകള്‍ എന്താണെന്ന് ഞങ്ങള്‍ക്ക് അറിയാം. നെറ്റില്‍ടണ്‍ പറഞ്ഞു.

ക്രൈസ്തവ ആരാധനയുടെ ശുശ്രൂഷകളെ സര്‍ക്കാര്‍ ശക്തമായി അടിച്ചമര്‍ത്തുന്നുണ്ട്. ഇറാനിയന്‍ ചര്‍ച്ചുകള്‍ രഹസ്യമായി പ്രവര്‍ത്തിക്കുവാന്‍ നിര്‍ബന്ധിതരായി.

എന്നാല്‍ ഒരു ദശലക്ഷം മുസ്ളീം ഇറാന്‍കാരെങ്കിലും ക്രിസ്തുവിങ്കലേക്ക് തിരിഞ്ഞതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടെന്നു നെറ്റില്‍ടണ്‍ കൂട്ടിച്ചേര്‍ത്തു.

ഇറാനില്‍ എന്താണ് സംഭവിക്കുന്നതെന്ന് പരാമര്‍ശിച്ചുകൊണ്ട് ടൈഡ് മിനിസ്ട്രിയുടെ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഡോണ്‍ ഷെങ്കും പറയുന്നത് ഇപ്രകാരമാണ്:

അവിടെ നടക്കുന്നത് യഥാര്‍ത്ഥത്തില്‍ ഇസ്ളാമിക ലോകത്ത് എന്താണ് സംഭവിക്കുന്നതിന്റെ എന്നതിന്റെ പ്രാധിനിത്യം വഹിക്കുന്നു എന്നു ഞാന്‍ കരുതുന്നു.

ശ്രോതാക്കളില്‍നിന്നും ഞങ്ങള്‍ക്ക് പ്രതികരണങ്ങള്‍ ലഭിക്കുന്നുണ്ട്. നിങ്ങള്‍ക്കറിയാമോ? ദൈവം എന്നെ സ്നേഹിക്കുന്നുവെന്ന് ഇപ്പോള്‍ ഞാന്‍ മനസ്സിലാക്കുന്നു. ദൈവം എന്നെ ശിക്ഷിക്കുന്നുവെന്ന് ഞാന്‍ എപ്പോഴും കരുതി.

ഇറാനില്‍ മാത്രമല്ല മുസ്ളീം ലോകത്തെമ്പാടും ഒരു ഉണര്‍വ്വു നടക്കുന്നുണ്ടെന്ന് ഞാന്‍ കരുതുന്നു. അതുപോലെ യമനില്‍ ക്രിസ്തുവില്‍ വിശ്വസിക്കുന്നവരുടെ എണ്ണം ആഗോള ശരാശരിയേക്കാള്‍ ഇരട്ടിയാണെന്ന് ജോഷ്വാ പ്രൊജക്ട് മിനിസ്ട്രിയും റിപ്പോര്‍ട്ടു ചെയ്യുന്നു.

ഇത് ഇവിടെ മാത്രമല്ല മിഡില്‍ ഈസ്റ്റിനെയാകെ മാറ്റി മറിക്കാവുന്ന മാറ്റം കൊണ്ടുവരുന്ന ദൈവാത്മാവിന്റെ നീക്കമാണിത്. നെറ്റില്‍ടണ്‍ ഉപസംഹരിച്ചു.