കൊടും ചൂട്: 2023-ല്‍ യൂറോപ്പില്‍ ജീവന്‍ നഷ്ടമായത് 50,000 ആളുകള്‍ക്ക്

കൊടും ചൂട്: 2023-ല്‍ യൂറോപ്പില്‍ ജീവന്‍ നഷ്ടമായത് 50,000 ആളുകള്‍ക്ക്

Breaking News Europe

കൊടും ചൂട്: 2023-ല്‍ യൂറോപ്പില്‍ ജീവന്‍ നഷ്ടമായത് 50,000 ആളുകള്‍ക്ക്

ബ്രസല്‍സ്: കാലാവസ്ഥാ വ്യതിയാനം മൂലമുള്ള ദുരന്തങ്ങള്‍ ജനത്തെ കൊന്നൊടുക്കുന്നത് കൂടി കൂടി വരുന്നത് ആശങ്കയുണ്ടാക്കുന്നു. കനത്ത ചൂട് മൂലം 2023-ല്‍ യൂറോപ്പില്‍ ജീവന്‍ നഷ്ടമായത് 50,000 ത്തോളം പേര്‍ക്കെന്ന് പഠന റിപ്പോര്‍ട്ട്.

ബാഴ്സലോണ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഗ്ളോബല്‍ ഹെല്‍ത്ത് ആണ് ഇതു സംബന്ധിച്ചു റിപ്പോര്‍ട്ട് പുറത്തു വിട്ടത്. ലോകത്ത് ഏറ്റവും ചൂട് കൂടിയ വര്‍ഷമായിരുന്നു 2023.

കാലാവസ്ഥാ വ്യതിയാനത്തിലെ ചെറിയ വ്യത്യാസം പോലും താപനില വര്‍ദ്ധിക്കാന്‍ കാരണമാകുന്നു. ചൂട് അനിയന്ത്രിതമായി വര്‍ദ്ധിക്കുന്നത് ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കുന്നു.

ലോകത്തില്‍ ഏറ്റവും വേഗം ചൂടാകുന്ന ഭൂഖണ്ഡത്തിലാണ് യൂറോപ്യന്‍ ജനത ജീവിക്കുന്നത്. തൊട്ടു മുമ്പത്തെ വര്‍ഷത്തെ അപേക്ഷിച്ച് നോക്കുമ്പോള്‍ 2023-ല്‍ ചൂട് മൂലം മരിച്ചവരുടെ എണ്ണത്തില്‍ ക്രമാതീതമായ വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്.

35 യൂറോപ്യന്‍ രാജ്യങ്ങളിലെ താപനിലയും മരണ നിരക്കും താരതമ്യ പഠനം നടത്തിയാണ് ഗവേഷകര്‍ റിപ്പോര്‍ട്ട് തയ്യാറാക്കിയത്. അതില്‍ത്തന്നെ ഗ്രീസ്, ബള്‍ഗേറിയ, ഇറ്റലി, സ്പെയ്ന്‍ എന്നീ രാജ്യങ്ങളിലാണ് ഏറ്റവും കൂടുതല്‍ മരണം റിപ്പോര്‍ട്ടു ചെയ്തത്.

ചൂട് കാരണം മരണപ്പെട്ടവരുടെ എണ്ണം 47,690 വരുമെന്നാണ് റിപ്പോര്‍ട്ടിലുള്ളത്.