ശനിയുടെ ഉപഗ്രഹത്തില്‍ പുഴയും കടലും കണ്ടെത്തി

ശനിയുടെ ഉപഗ്രഹത്തില്‍ പുഴയും കടലും കണ്ടെത്തി

Breaking News Top News

ശനിയുടെ ഉപഗ്രഹത്തില്‍ പുഴയും കടലും കണ്ടെത്തി

സൌരയൂഥത്തില്‍ ഭൂമിയില്‍ മാത്രമല്ല പുഴയും കടലുമൊക്കെയെന്ന് ശാസ്ത്രലോകം നേരത്തെതന്നെ മനസ്സിലാക്കിയിട്ടുള്ളതാണ്.

എന്നാല്‍ സൌരയൂഥത്തില്‍ എവിടെയാകും അവയെന്ന് വ്യക്തമായിരുന്നില്ല. വ്യാഴത്തിന്റെ ഉപഗ്രഹമായ ഒയ്റോപയിലും ശനിയുടെ ഉപഗ്രഹമായ ടൈറ്റാനിലും ജലസാന്നിദ്ധ്യം സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും ഭൂമിയിലേതിനു സമാനമായ ജലമായിരുന്നില്ല അവയൊന്നും.

അതുകൊണ്ടുതന്നെ ശാസ്ത്രലോകത്തിന്റെ അന്വേഷണങ്ങള്‍ ഒരു തുടര്‍ക്കഥയായി അവശേഷിക്കുകയായിരുന്നു. ഇപ്പോഴിതാ തീര്‍ത്തും അപ്രതീക്ഷിതമായി ചില വിവരങ്ങള്‍ ഗവേഷകര്‍ പുറത്തുവിട്ടിരിക്കുകയാണ്.

ശനിയുടെ ഏറ്റവും വലിയ ഉപഗ്രഹമാണ് ടൈറ്റാന്‍. അവിടെ കടലും പുഴയുമൊക്കെയുണ്ടെന്നാണ് ഗവേഷകര്‍ അഭിപ്രായപ്പെടുന്നത്.

പക്ഷെ ഭൂമിയിലേതുപോലെയുള്ള ജലമല്ല, മറിച്ച് മീഥൈല്‍, ഈഥൈന്‍ തുടങ്ങിയ ഹൈഡ്രോ കാര്‍ബണുകളാണവ. ഭൂമിയിലെ എണ്ണ ഖനന കേന്ദ്രങ്ങളിലും മറ്റുള്ളതിനേക്കാള്‍ ദ്രവ ഹൈഡ്രോകാര്‍ബണ്‍ ടൈറ്റാനിലുള്ളതായാണ് വിവരം.

നാസയുടെ കസ്സിനി ദൌത്യത്തില്‍ നിന്നു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഈ കണ്ടെത്തലുകള്‍. 1997-ല്‍ ശനിയെക്കുറിച്ച് പഠിക്കാനായി നാസ വിക്ഷേപിച്ചതായിരുന്നു കസ്സിനി.

2017-ല്‍ ശനിയുടെ അന്തരീക്ഷത്തില്‍ ഇടിച്ചിറങ്ങിയ കസ്സിനി പിന്നീട് വിവരങ്ങളൊന്നും ഭൂമിയിലേക്ക് അയച്ചില്ല.

അവസാന കാലത്ത് കസ്സിനി അയച്ച വിവരങ്ങള്‍ അപഗ്രഥിച്ചാണ് ഗവേഷകര്‍ ഇപ്പോള്‍ ജലത്തിന്റെ സാന്നിദ്ധ്യത്തെക്കുറിച്ച് കൂടുതല്‍ മനസ്സിലാക്കിയിരിക്കുന്നത്.