സുവിശേഷം എത്തിയിട്ടില്ലാത്ത നേപ്പാള്‍ റീജനില്‍ മിഷന്‍ സംഘടന

സുവിശേഷം എത്തിയിട്ടില്ലാത്ത നേപ്പാള്‍ റീജനില്‍ മിഷന്‍ സംഘടന

Asia Breaking News Top News

സുവിശേഷം എത്തിയിട്ടില്ലാത്ത നേപ്പാള്‍ റീജനില്‍ മിഷന്‍ സംഘടന
കാഠ്മാണ്ഡു: ഹിന്ദു ഭൂരിപക്ഷമുള്ള ഏഷ്യന്‍ രാഷ്ട്രമാണ് നേപ്പാള്‍ ‍. ഇവിടുത്തെ ഔദ്യോഗിക കണക്കു പ്രകാരം ക്രൈസ്തവരുടെ എണ്ണം വെറും 4 ശതമാനം മാത്രം.

എന്നാല്‍ നേപ്പാളിന്റെ വടക്കു പടിഞ്ഞാറന്‍ പ്രവിശ്യയില്‍ ഇതുവരെയായിട്ട് സുവിശേഷത്തിന്റെ വെളിച്ചം ഉദിച്ചിരുന്നില്ല. അത്രയ്ക്ക് പ്രതികൂലങ്ങളും എതിര്‍പ്പുകളും നിറഞ്ഞ പ്രദേശമാണിവിടെ.

ഈ സ്ഥലത്ത് പ്രമുഖ അമേരിക്കന്‍ മിഷന്‍ സംഘടനയായ കീസ് ഫോര്‍ കിഡ്സ് മിനിസ്ട്രി യേശുക്രിസ്തുവിന്റെ മാറ്റമില്ലാത്ത സുവിശേഷം അന്ധകാരത്തില്‍ കഴിയുന്ന ജനത്തിന്റെ ഇടയിലേക്കു പങ്കുവെയ്ക്കാനുള്ള ഒരു മാര്‍ഗ്ഗം ഒരുക്കിയിരിക്കുകയാണ്.

അതിന്റെ ആദ്യ പടിയായി കുട്ടികള്‍ക്കിടയില്‍ സ്വാധീനം ചെലുത്തുവാന്‍ കഴിയുന്ന തരത്തില്‍ അവരെ ആകര്‍ഷിക്കുവാനുള്ള ഒരു സുവിശേഷ മീഡിയ അവതരിപ്പിക്കുകയാണ് ഇപ്പോള്‍ ‍.

സോളാര്‍ പവറില്‍ ഉപയോഗിക്കാന്‍ കഴിയുന്ന എംപി3 ഉപകരണമാണ് നിര്‍മ്മിച്ചിരിക്കുന്നത്. ഇതിനുള്ളില്‍ കുട്ടികള്‍ക്ക് ആത്മീയത പകരുവാനുള്ള പ്രോഗ്രാമുകളും ഓഡിയോ ബൈബിളും ഉള്‍പ്പെടുത്തിയിരിക്കുന്നുണ്ട്.

അവരുടേതായ ഭാഷയിലാണ് തയ്യാറാക്കിയിരിക്കുന്നത്. സ്റ്റോറി ടെല്ലന്‍ എന്ന് പേരിട്ടിരിക്കുന്ന ഈ ഉപകരണം എത്തിക്കുകയാണ് കീസ് ഫോര്‍ കിഡ്സ് മിനിസ്ട്രി.

ആദ്യം 500 പേര്‍ക്കാണ് എംപി3 ഉപകരണം സൌജന്യമായി നല്‍കുന്നത്. വളരെ ദരിദ്രമായ നേപ്പാള്‍ നിവാസികള്‍ യേശുക്രിസ്തുവിനെ അറിയാനുള്ള മാധ്യമമായി ഈ സുവിശേഷ പ്രചരണത്തെ ഉപയോഗിക്കുമെന്നുള്ള പ്രത്യാശയിലാണ് മിനിസ്ട്രി.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.