പാസ്റ്റർ തോമസ് തോന്നക്കൽ നിത്യതയിൽ പ്രവേശിച്ചു.

പാസ്റ്റർ തോമസ് തോന്നക്കൽ നിത്യതയിൽ പ്രവേശിച്ചു.

Breaking News India Obituary

പാസ്റ്റർ തോമസ് തോന്നക്കൽ നിത്യതയിൽ പ്രവേശിച്ചു.

വൈകീട്ട് 7:30 നാണ് അന്ത്യം (29-03-2020),
അര നൂറ്റാണ്ടായി സുവിശേഷ, സാഹിത്യ രംഗത്ത് സജീവമായ പാസ്റ്റർ തോമസ് തോന്നയ്ക്കൽ കഴിഞ്ഞ ചില മാസങ്ങളായി രോഗാതുരനായി കഴിയുകയായിരുന്നു.

ഐപിസി സിക്കിം സ്റ്റേറ്റ് കോർഡിനേറ്ററായിരുന്ന അദ്ദേഹം സുവിശേഷരംഗത്ത് തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചിരുന്നു. ക്രൈസ്തവസാഹിത്യലോകത്തിന് അനേകം മികച്ച രചനകൾ സംഭാവനചെയ്ത അദേഹം നോവൽ, ആത്മകഥ, കവിതകൾ എന്നിവ അടങ്ങുന്ന അനേകം പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

തന്‍റെ ഭൗതികശരീരം ഇന്ന് (30-01-2020) രാവിലെ 11 മണിക്ക് പോളയത്തോട് സെമിത്തേരിയില്‍ ശുശ്രൂഷകൾക്ക് ശേഷം സംസ്കരിക്കും. ഇപ്പോഴത്തെ പ്രത്യേക സാഹചര്യത്തില്‍ ആളുകള്‍ ഒരുമിച്ചു കൂടുന്നതിന് നിയന്ത്രണമുള്ളതിനാല്‍ ഏറ്റവും അടുത്ത ബന്ധുക്കള്‍ക്ക് മാത്രമേ പങ്കെടുക്കുവാന്‍ അനുവാദമുള്ളു.

ആകയാല്‍ എല്ലാ പ്രിയപ്പെട്ടവരും ഇതൊരു അറിയിപ്പായ് കരുതി ശുശ്രൂഷയ്ക്ക് വേണ്ടിയും ദുഖത്തില്ലായിരിക്കുന്ന കുടുംബാഗങ്ങള്‍ക്കും വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ അറിയിക്കുന്നു…