കിവിപ്പഴം പോഷക ഗുണങ്ങളാല് സമൃദ്ധം
നമ്മുടെ പഴവര്ഗ്ഗ കടകളില് ഇന്ന് സുപരിചിതമാണ് കിവിപ്പഴം. ഇതിന്റെ പുറം തോലിക്ക് ന്യൂസിലാന്റില് കാണപ്പെടുന്ന കിവി എന്ന പക്ഷിയുടെ തൂവലുമായി സാമ്യം ഉള്ളതിനാലാണ് ഇതിന് കിവി എന്ന പേര് വന്നിരിക്കുന്നതെന്നാണ് കരുതപ്പെടുന്നത്.
പുളി രസമുള്ള സ്വാദിഷ്ടമായ ഒരു പഴമാണ് കിവി. ആക്റ്റിനീഡിയ ഡെലിഷ്യേസേ എന്ന വള്ളിച്ചെടിയിലോ അതിന്റെ സങ്കര ഇനങ്ങളിലോ ആണ് കിവി പഴം ഉണ്ടാകുന്നത്. തെക്കന് ചൈനയാണ് ജന്മദേശം.
ലോകത്ത് ലഭ്യമായതില് ഏറ്റവും പോഷക ഗുണങ്ങള് ഉള്ള പഴങ്ങളില് ഒന്നായിട്ടാണ് കിവിയെ കണക്കാക്കുന്നത്. വിറ്റാമിന് ഡി വളരെയധികം അടങ്ങിയിട്ടുള്ള ഒരു പഴമാണ് കിവി.
ആന്റിഓക്സിഡന്റ്സ് അടങ്ങിയ കിവി പഴം ചര്മ്മത്തിലെ ചുളിവുകള് മാറ്റിത്തരും. വൈറ്റമിന് സി, ഇ എന്നിവ ചര്മ്മത്തിന് ആവശ്യമില്ലാത്ത റാഡിക്കലുകളോട് പൊരുതും. ഓറഞ്ചിന്റെ ഇരട്ടി സി ഇതിലുണ്ട്.
മാത്രമല്ല നാരുകള്, പൊട്ടാസ്യം, മഗ്നീഷഷ്യം തുടങ്ങിയവയാല് സമ്പന്നമാണ്. തിമിരത്തിനുള്ള സാദ്ധ്യതകള് കുറയ്ക്കാന് ഇതിനു കഴിയും.

