ബേത്ത്ലഹേമിനടുത്ത് യിസ്രായേല്‍ പുതിയ സെറ്റില്‍മെന്റ് തുടങ്ങും
വെസ്റ്റ് ബാങ്കില്‍ ചരിത്ര പ്രാധാന്യമുള്ള ബേത്ലഹേമിലെ യുനെസ്കോയുടെ പൈതൃക സ്ഥലത്തിനടുത്ത് യഹൂദ കുടിയേറ്റ പദ്ധതിക്ക് അംഗീകാരം നല്‍കി യിസ്രായേല്‍ ധനകാര്യമന്ത്രി ബെസലേല്‍ സ്മോട്രിച്ചാണ് പുതിയ യഹൂദ സെറ്റില്‍മെന്റിനുള്ള പ്ളാന്‍ പൂര്‍ത്തിയായെന്ന് അറിയിച്ചത്.
ഗുഷ് എറ്റ്സിയോണില്‍ നഹല്‍ ഹെലറ്റ്സ് എന്ന പേരിലാകും പുതിയ യഹൂദ കുടിയേറ്റ കേന്ദ്രം വരിക. യിസ്രായേല്‍ വിരുദ്ധവും സയണിസ്റ്റ് വിരുദ്ധവുമായ ഒരു തീരുമാനവും സെറ്റില്‍മെന്റുകളുടെ വികസനം തടയില്ല.
പലസ്തീന്‍ രാഷ്ട്രത്തിനെതിരെ ഞങ്ങള്‍ ഇനിയും പോരാടും. ഇത് തന്റെ ജീവിത ദൌത്യമാണെന്നും ധനകാര്യമന്ത്രി പറഞ്ഞു. സെറ്റില്‍മെന്റ് സ്ഥാപിക്കുന്നതിന് മുന്നോടിയായുള്ള സര്‍വ്വേ നടപടികള്‍ക്ക് യിസ്രായേല്‍ തുടക്കം കുറിച്ചിട്ടുണ്ട്.
എങ്കിലും വര്‍ഷങ്ങള്‍ കഴിഞ്ഞു മാത്രമേ പ്രദേശത്ത് ഒരു സെറ്റില്‍മെന്റ് യഥാര്‍ത്ഥ്യമാകുകയുള്ളുവെന്ന് പ്രതീക്ഷിക്കുന്നത്. യേശു ജനിച്ച സ്ഥലമായ ബേത്ലഹേം വളരെ ചരിത്ര പ്രാധാന്യമുള്ള സ്ഥലമാണ്.
സഞ്ചാരികളെ ഏറെ ആകര്‍ഷിക്കുന്ന ബേത്ലഹേമിനെ യിസ്രായേല്‍ വളരെ പ്രാധാന്യത്തോടെയാണ് കാണുന്നത്.
അതേ സമയം പുതിയ സെറ്റില്‍മെന്റ് വരുന്നതിനെതിരെ ചില എതിര്‍പ്പുകളും ഉയര്‍ന്നു വരുന്നുണ്ട്.
യഹൂദ വിരുദ്ധരുടെ ഇത്തരം എതിര്‍പ്പുകള്‍ അവഗണിക്കാനാണ് യിസ്രായേല്‍ തീരുമാനം.