ഇനി സോഷ്യല്‍ മീഡിയ അക്കൌണ്ടും പരിശോധിച്ചേ പാസ്പോര്‍ട്ട് നല്‍കു

ഇനി സോഷ്യല്‍ മീഡിയ അക്കൌണ്ടും പരിശോധിച്ചേ പാസ്പോര്‍ട്ട് നല്‍കു

Breaking News India

ഇനി സോഷ്യല്‍ മീഡിയ അക്കൌണ്ടും പരിശോധിച്ചേ പാസ്പോര്‍ട്ട് നല്‍കു; സ്വഭാവം അറിയുക ലക്ഷ്യം
ഡെറാഡൂണ്‍ ‍: വിദേശത്ത് പോകാനായി പാസ്പോര്‍ട്ടിന് അപേക്ഷിക്കുന്നവര്‍ ഇനി ഉത്തരഖണ്ഡില്‍ കഷ്ടപ്പെടേണ്ടി വരും.

മറ്റ് ഔദ്യോഗിക നിബന്ധനകള്‍ പാലിച്ചശേഷം അപേക്ഷകന്റെ സാമൂഹിക മാധ്യമങ്ങളിലെ സ്വഭാവം കൂടി അറിഞ്ഞശേഷമേ പോലീസ് പാസ്പോര്‍ട്ട് നല്‍കുകയുള്ളു. ഉത്തരഖണ്ഡ് ഡിജിപി അശോക് കുമാറാണ് ഈ വിവരം അറിയിച്ചത്.

സാമൂഹിക മാധ്യമങ്ങള്‍ ഉപയോഗിച്ചുള്ള ദുരുപയോഗം അവസാനിപ്പിക്കാനാണ് ഈ നടപടി.
ഇത് പുതിയ നടപടിയല്ലെന്നും പാസ്പോര്‍ട്ട് നിയമത്തില്‍ ഇതിനെക്കുറിച്ച് പറയുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ദേശ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവര്‍ക്ക് പാസ്പോര്‍ട്ട് നല്‍കേണ്ടന്നാണ് നിയമത്തിലുള്ളത്. ഇതാണ് താന്‍ ചൂണ്ടിക്കാട്ടിയതെന്നും അദ്ദേഹം പറഞ്ഞു.

നിലവില്‍ പാസ്പോര്‍ട്ട് പരിശോധനയ്ക്ക് പോലീസ് പ്രധാനമായും നോക്കുന്നത് അപേക്ഷകന്‍ ഏതെങ്കിലും ക്രിമിനല്‍ കേസുകളില്‍ പ്രതിയോണോ എന്ന് മാത്രമാണ്.