അഞ്ചു വര്‍ഷത്തിനിടെ ഇന്ത്യന്‍ പൌരത്വം ഉപേക്ഷിച്ചത് 6.76 ലക്ഷം പേര്‍
ന്യൂഡെല്‍ഹി: അഞ്ചുവര്‍ഷത്തിനിടെ ഇന്ത്യന്‍ പൌരത്വം ഉപേക്ഷിച്ചത് 6.76 ലക്ഷം പേര്‍ .
2015നും 2019നും ഇടയിലാണ് ഇത്രയും പേര്‍ പൌരത്വം വേണ്ടെന്നു വെച്ചതെന്ന് ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായ് ലോക്സഭയില്‍ നല്‍കിയ മറുപടിയില്‍ പറയുന്നു.
മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം വിദേശ രാജ്യങ്ങളില്‍ ജീവിക്കുന്ന ഇന്ത്യാക്കാരുടെ എണ്ണം 1,24,99,395 ആണെന്നും വ്യക്തമാക്കുന്നു.
2015-ല്‍ 1,41,656, 2016-ല്‍ 1,44,942, 2017-ല്‍ 1,27,905, 2018-ല്‍ 1,25,130, 2019-ല്‍ 1,36,441 പേര്‍ വീതമാണ് ഇന്ത്യന്‍ പൌരത്വം ഉപേക്ഷിച്ചതെന്ന് മന്ത്രിയുടെ മറുപടിയില്‍ പറയുന്നു.