അടുത്ത മഹാമാരിയോ? ചൈനയില്‍ ഒന്നിലേറെ വൈറസുകള്‍ പടരുന്നു
ബീജിംഗ്: കോവിഡ് മഹാമാരി കഴിഞ്ഞ് 5 വര്‍ഷം പിന്നിട്ടപ്പോള്‍ ലോകം വീണ്ടും ആശങ്കയില്‍. ചൈനയില്‍ ഹ്യൂമണ്‍ മെറ്റാന്യൂമോ വൈറസ് (എച്ച്എംപിവി) പടരുന്നതായി റിപ്പോര്‍ട്ട്.
ചൈനയിലെ ആശുപത്രികളെല്ലാം രോഗികളെക്കൊണ്ട് നിറഞ്ഞിരിക്കുകയാണെന്നാണ് സാമൂഹിക മാധ്യമങ്ങളില്‍ വന്നിരിക്കുന്ന പോസ്റ്ററുകള്‍ വ്യക്തമാക്കുന്നത്. വൈറസ് ബാധയേറ്റ് നിരവധി മരണഹ്ങള്‍ സംഭവിച്ചതായും അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഇന്‍ഫ്ളുവന്‍സ എ, ഹ്യൂമന്‍ മെറ്റാ ന്യൂമോ വൈറസ്, കോവിഡ് എന്നിങ്ങനെ ഒന്നിലേറെ വൈറസുകള്‍ ചൈനയില്‍ പടരുന്നതായും രാജ്യത്ത് നിന്നുള്ള ചില എക്സ് ഹാന്‍ഡിലുകളില്‍ പോസ്റ്റ് വന്നിട്ടുണ്ട്.
കടുത്ത രോഗബാധയെത്തുടര്‍ന്ന് ചൈനയിലെ ചില പ്രദേശങ്ങളില്‍ ആരോഗ്യ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചതായും വാര്‍ത്തകളുണ്ട്. എന്നാല്‍ ഈ വാര്‍ത്തകളൊന്നും ചൈനയോ ലോകാരോഗ്യ സംഘടനയോ സ്ഥിരീകരിച്ചിട്ടില്ല.
അതേസമയം ഉറവിടമറിയാത്ത ന്യുമോണിയ കേസുകള്‍ക്കായി നിരീക്ഷണ സംവിധാനം പ്രവര്‍ത്തിക്കുന്നു എന്ന് രോഗ നിയന്ത്രണ അതോറിട്ടി പറഞ്ഞതായി ഒരു വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

