കുമ്പളങ്ങയുടെ ഔഷധ ഗുണങ്ങള്‍

കുമ്പളങ്ങയുടെ ഔഷധ ഗുണങ്ങള്‍

Health

കുമ്പളങ്ങയുടെ ഔഷധ ഗുണങ്ങള്‍
നമ്മുടെ വീട്ടു പരിസരത്ത് പരിപാലിച്ചും പരിപാലിക്കപ്പെടാതെയും യഥേഷ്ടം പടര്‍ന്നു വളരുന്ന ഒരു സസ്യമാണ് കുമ്പളം.

വള്ളി ഫലങ്ങളില്‍ ഏറ്റവും മികച്ചത് കുമ്പളമാണെന്നാണ് ആയുര്‍വേദം പറയുന്നത്. കുമ്പളത്തിന്റെ ചെറിയ ഇനമായ നെയ് കുമ്പളം അഥവാ പുള്ളു കുമ്പളത്തിനാണ് ഔഷധ ഗുണങ്ങള്‍ ഏറെയുള്ളത്.

കുമ്പളത്തിന്റെ തോലും നല്ലതാണ്. കുമ്പളങ്ങയുടെ തൊലി ആര്‍ത്തവ വിരാമ പ്രശ്നങ്ങള്‍ , നേത്ര രോഗങ്ങള്‍ ‍, പ്രമേഹം, വിഷാദം ഇവയ്ക്ക് നല്ലതാണ്.

ആന്റി ഓക്സിഡന്റ് ധാരാളം അടങ്ങിയിട്ടുണ്ട്. അതിനാല്‍ത്തന്നെ തുമ, തുമ്മല്‍ ‍, ജലദോഷം എന്നിവ അകറ്റാന്‍ ഏറ്റവും നല്ലതാണ്. ശരീരത്തിലെ കൊഴുപ്പ് നീക്കം ചെയ്യാനും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും കുമ്പളങ്ങ ഉത്തമമാണ്.

ശരീര ഭാരം കുറയ്ക്കാന്‍ മികച്ച ഒന്നാണ് കുമ്പളങ്ങ. കാലറി വളരെ കുറവാണ്. കുമ്പളങ്ങയില്‍ 96 ശതമാനം ജലാംശമാണ്. അതുകൊണ്ട് തന്നെ ഇത് എളുപ്പം ദഹിക്കും.

ഉത്ക്കണ്ഠ, ഉറക്കമില്ലായ്മ തുടങ്ങിയ ആരോഗ്യ പ്രശ്നങ്ങള്‍ക്ക് കുമ്പളങ്ങ സഹായകരമാകും. രക്തയോട്ടം വര്‍ദ്ധിപ്പിക്കാനും രക്ത ശുദ്ധിക്കും കുമ്പളങ്ങ നല്ല ഔഷധമാണ്.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.