ആയുസ്സ് കൂട്ടല്‍ പരീക്ഷണം മൃഗങ്ങളില്‍ വിജയം; മനുഷ്യരിലും ഫലം കാണുമെന്ന പ്രതീക്ഷയില്‍ ശാസ്ത്രജ്ഞര്‍

ആയുസ്സ് കൂട്ടല്‍ പരീക്ഷണം മൃഗങ്ങളില്‍ വിജയം; മനുഷ്യരിലും ഫലം കാണുമെന്ന പ്രതീക്ഷയില്‍ ശാസ്ത്രജ്ഞര്‍

Breaking News Health

ആയുസ്സ് കൂട്ടല്‍ പരീക്ഷണം മൃഗങ്ങളില്‍ വിജയം; മനുഷ്യരിലും ഫലം കാണുമെന്ന പ്രതീക്ഷയില്‍ ശാസ്ത്രജ്ഞര്‍

ഈ ഭൂമിയില്‍ പരമാവധി ദീര്‍ഘായുസ്സോടെ ജീവിക്കുവാന്‍ ആഗ്രഹിക്കുന്നവരാണ് മനുഷ്യ വര്‍ഗ്ഗം. അതിനായി ഒട്ടേറെ ശ്രമങ്ങള്‍ പരീക്ഷണങ്ങള്‍ നടത്തിയവര്‍ ഏറെയാണ്.

ഒടുവിലിതാ ഏവരേയും സന്തോഷിപ്പിക്കുന്ന പുതിയ വാര്‍ത്ത വരുന്നു. ആയുസ്സ് കൂട്ടാന്‍ വികസിപ്പിച്ചെടുത്ത മരുന്നിന്റെ പരീക്ഷണം മൃഗങ്ങളില്‍ വിജയിച്ചതായി ശാസ്ത്രജ്ഞര്‍ ‍.

മരുന്ന് നല്‍കിയ എലികളുടെ ആയുസ്സ് 25 ശതമാനം വര്‍ദാധിച്ചതായാണ് കണ്ടെത്തല്‍ ‍. എംആര്‍സി ലബോറട്ടറി ഓഫ് മെഡിക്കല്‍ സയന്‍സ്, ലണ്ടനിലെ ഇംപീരിയല്‍ കോളേജ്, സിംഗപ്പൂരിലെ ഡ്യൂക്ക് എന്‍ യു.എസ്. മെഡിക്കല്‍ കോളേജ് എന്നിവ സംയുക്തമായി നടത്തിയ പരീക്ഷണമാണ് വിജയം കണ്ടത്.

മരുന്ന് നല്‍കിയ എലികള്‍ നല്‍കാത്ത എലികളേക്കാള്‍ ആരോഗ്യവും രോഗപ്രതിരോധശേഷിയും കൂടിയവരാണെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു.

ഇവര്‍ക്ക് അര്‍ബുദത്തെ അതിജീവിക്കാനും സാധിക്കും. ഇത് മനുഷ്യരിലും പരീക്ഷിച്ചിട്ടുണ്ട്. എന്നാല്‍ ആയുര്‍ ദൈര്‍ഘ്യം കൂടുമോ എന്നതുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ ഇനിയും വ്യക്തതയായിട്ടില്ലെന്ന് ശാസ്ത്രജ്ഞര്‍ കൂട്ടിച്ചേര്‍ത്തു.

ശരീരത്തില്‍ ഇന്റര്‍ലൂക്കില്‍ -11 എന്ന പ്രൊട്ടീനാണ് പ്രായമാകുന്നതിന്റെ ലക്ഷണങ്ങള്‍ വേഗത്തിലാക്കുന്നത്. ഈ പ്രൊട്ടീന്‍ ഉല്‍പ്പാദിപ്പിക്കാനാകാത്ത തരത്തില്‍ എലികളുടെ ജനിതക ഘടനയില്‍ മാറ്റം വരുത്തുകയും തുടര്‍ന്ന് 75 ആഴ്ച പ്രായമായശേഷം പ്രൊട്ടീന്‍ ഉല്‍പ്പാദനത്തിന്റെ വേഗം കുറയ്ക്കാനുള്ള മരുന്ന് ദിവസേന നല്‍കുകയായിരുന്നു.

ഇതേ പരീക്ഷണം മനുഷ്യരിലും വിജയിക്കുമെന്നാണ് വിശ്വാസമെന്ന് ഗവേഷകന്‍ പ്രൊഫ. സ്റ്റുവാര്‍ട്ട് കുക്ക് പറയുന്നു. ഇന്റര്‍ ലൂക്കില്‍ ‍-11 ശരീരത്തിന്റെ വളര്‍ച്ചയ്ക്ക് കാര്യമായ ആവശ്യമില്ലെന്നാണ് വിലയിരുത്തല്‍ ‍.

ഇതിന്റെ സാന്നിദ്ധ്യം ഒഴിവാക്കിയാല്‍ പ്രായമാകുന്ന അവസ്ഥ നീട്ടാമെന്നാണ് പരീക്ഷണത്തിന്റെ അടിസ്ഥാനം. എന്നാല്‍ ഇത്തരത്തിലുള്ള മരുന്ന് ഉപയോഗം മനുഷ്യരില്‍ നടത്തിയാല്‍ എന്തൊക്കെ പാര്‍ശ്വ ഫലങ്ങള്‍ സൃഷ്ടിക്കുമെന്നതും നിര്‍ണായകരമാണ്.
എന്തായാലും ശാസ്ത്രലോകം വലിയ പ്രതീക്ഷയിലാണ്.