ക്രൈസ്തവ വേട്ടയ്ക്കെതിരെ നടപടി എടുക്കണമെന്ന് നാനൂറിലധികം ക്രൈസ്തവ നേതാക്കള്‍

ക്രൈസ്തവ വേട്ടയ്ക്കെതിരെ നടപടി എടുക്കണമെന്ന് നാനൂറിലധികം ക്രൈസ്തവ നേതാക്കള്‍

Breaking News India

ക്രൈസ്തവ വേട്ടയ്ക്കെതിരെ നടപടി എടുക്കണമെന്ന് നാനൂറിലധികം ക്രൈസ്തവ നേതാക്കള്‍

ന്യൂഡെല്‍ഹി: രാജ്യത്ത് ക്രൈസ്തവ വേട്ടയ്ക്കെതിരെ അടിയന്തിര നടപടിയെടുക്കണണെന്ന് നാനൂറിലധികം ക്രൈസ്തവ നേതാക്കളും സഭകളും രാഷ്ട്രപതി ദ്രൌപതി മുര്‍മുവിനോടും പ്രധാനമന്ത്രി നരേന്ദ്ര മോഡിയോടും ആവശ്യപ്പെട്ടു.

തോമസ് ഏബ്രഹാം, ഡേവിഡ് ഒനേസിമു, ജോബ് ലോഹറ, റിച്ചാര്‍ഡ് ഹോവല്‍, മേരി സ്കറിയ, സെഡ്രിക് പ്രകാശ് എസ് ജെ, ജോണ്‍ ദയാല്‍, പ്രകാശ് ലൂയിസ് എസ് ജെ, സെല്‍ഹോ കീഗോ, ഖാര്‍കോന്‍ഗോര്‍, അലന്‍ ബ്രൂക്ക്സ്, കെ. ലേസി മാവോ, അഖിലേഷ് എഡ്ഗര്‍, മൈക്കല്‍ വില്യംസ്, എസി മൈക്കല്‍, വിജയേഷ് ലാല്‍ തുടങ്ങിയ നേതാക്കള്‍ വര്‍ദ്ധിച്ചു വരുന്ന അസഹിഷ്ണത, ശത്രുത, ഭീതിജനകമായ അന്തരീക്ഷം എന്നിവയില്‍ അഗാധമായ ഉല്‍ക്കണ്ഠ രേഖപ്പെടുത്തി.

ഇവാഞ്ചലിക്കല്‍ ഫെലോഷിപ്പ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്ത 720-ലധികം അക്രമ സംഭവങ്ങളും 2024 ജനുവരി മുതല്‍ നവംബര്‍ വരെ യുണൈറ്റഡ് ക്രിസ്ത്യന്‍ ഫോറം രേഖപ്പെടുത്തിയ 760 കേസുകളും ഉള്‍പ്പെടെയുള്ള സ്ഥിതിവിവര കണക്കുകളും അവര്‍ ചൂണ്ടിക്കാട്ടി.

മതപരിവര്‍ത്തന വിരുദ്ധ നിയമങ്ങളുടെ ദുരുപയോഗം മതസ്വാതന്ത്ര്യത്തിനെതിരെ വര്‍ദ്ധിച്ചുവരുന്ന ഭീഷണി, വിദ്വേഷ പ്രസംഗങ്ങള്‍, ദളിത് ക്രൈസ്തവര്‍ക്ക് പട്ടിക ജാതി പദവി നിഷേധിക്കുന്ന നയങ്ങള്‍ എന്നീ ആശങ്കകളും ഉയര്‍ത്തിക്കാട്ടി.

മണിപ്പൂരില്‍ സമാധാനവും സൌഹാര്‍ദ്ദാന്തരീക്ഷവും വളര്‍ത്തിയെടുക്കുന്നതിന് വ്യക്തമായ പങ്ക് വഹിക്കണണെന്നും പ്രധാനമന്ത്രിയോട് അഭ്യര്‍ത്ഥിച്ചു.

മതന്യൂനപക്ഷങ്ങളെ ലക്ഷ്യംവച്ചുള്ള ആക്രമണങ്ങളില്‍ വേഗത്തിലും നിഷ്പക്ഷമായും അന്വേഷണത്തിനു ഉത്തരവിടുക, മതസ്വാതന്ത്ര്യത്തിനുള്ള ഭരണഘടനാപരമായ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനു സംസ്ഥാന സര്‍ക്കാരുകള്‍ക്ക് വ്യക്തമായ മാര്‍ഗ്ഗ നിര്‍ദ്ദേശം നല്‍കുക, പ്രതിനിധികളുമായി നിരന്തരം ചര്‍ച്ചകള്‍ നടത്തുക എന്നീ ആവശ്യങ്ങളും രാഷ്ട്പപതിയോടും പ്രധാനമന്ത്രിയോടും ഉന്നയിച്ചു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.