നൈജീരിയായില്‍ ബോക്കോഹറാം തകര്‍ത്തത് 900 ചര്‍ച്ചുകള്‍

Breaking News Global Middle East

നൈജീരിയായില്‍ ബോക്കോഹറാം തകര്‍ത്തത് 900 ചര്‍ച്ചുകള്‍
പ്ളേറ്റോ: നൈജീരിയായിലെ ഇസ്ളാമിക ഭീകര സംഘടനയായ ബോക്കോഹറാം രാജ്യത്ത് തകര്‍ത്ത ക്രൈസ്തവ ആരാധനാലയങ്ങളുടെ എണ്ണം 900.

 

നൈജീരിയായുടെ വടക്കന്‍ സംസ്ഥാനങ്ങളില്‍ വന്‍ ശക്തിയായി പ്രവര്‍ത്തിച്ചു വരുന്ന ബോക്കോഹറാം ഇതുവരെ തകര്‍ത്ത സഭാഹാളുകളുടെ എണ്ണമാണ് 900. ബോക്കോഹറാം തെക്കന്‍ കഡുന, പ്ളേറ്റോ, ബെന്യു, തരാബ എന്നീ സംസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ചാണ് പ്രധാനമായും ക്രൈസ്തവര്‍ക്കെതിരെ യുദ്ധം പ്രഖ്യാപിച്ചിരുന്നത്.

 

2009-മുതല്‍ തുടങ്ങിയ ആക്രമണങ്ങളിലാണ് ചര്‍ച്ചു ഹാളുകള്‍ തകര്‍ക്കപ്പെട്ടത്. ക്രിസ്ത്യന്‍ അസ്സോസിയേഷന്‍ ഓഫ് നൈജീരിയ എന്ന യുവജന സംഘടന പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഈ വിവരം രേഖപ്പെടുത്തിയിരിക്കുന്നത്.

 

2016 അവസാന 6 മാസത്തിനിടയില്‍ രാജ്യത്ത് 800 ക്രൈസ്തവര്‍ കൊല്ലപ്പെട്ടു. ബോക്കോഹറാം, കന്നുകാലികളെ മേയ്ക്കുന്ന മുസ്ളീം ഗോത്ര വംശജര്‍ മുതലായ സംഘടനകളുടെ ആക്രമണങ്ങളിലാണ് ക്രൈസ്തവര്‍ക്ക് ജീവഹാനി സംഭവിച്ചത്.

കൂടാതെ നൂറു കണക്കിനു വീടുകള്‍ ‍, വ്യാപാര സ്ഥാപനങ്ങള്‍ എന്നിവ തകര്‍ക്കപ്പെടുകയോ അഗ്നിക്കിരയാക്കപ്പെടുകയോ ചെയ്തിട്ടുണ്ട്.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Leave a Reply

Your email address will not be published.