25 വ്യക്തിത്വങ്ങളുമായി ജീവിക്കുന്ന ഒരു 23-കാരി

25 വ്യക്തിത്വങ്ങളുമായി ജീവിക്കുന്ന ഒരു 23-കാരി

Breaking News Europe

25 വ്യക്തിത്വങ്ങളുമായി ജീവിക്കുന്ന ഒരു 23-കാരി
ലണ്ടന്‍ ‍: ഇംഗ്ളണ്ടിലെ ഒരു യുവതി ജീവിക്കുന്നത് 25 വ്യക്തിത്വങ്ങളുമായി. പ്ളിമത്ത് സ്വദേശിയായ ബോ ഹൂപ്പര്‍ എന്ന 23 കാരി പെണ്‍കുട്ടിയാണ് ലോകത്തിനുതന്നെ ഒരു അത്ഭുതമായിട്ടിരിക്കുന്നത്.

ബോയ്ക്ക് മള്‍ട്ടിപ്പിള്‍ പേഴ്സണാലിറ്റി ഡിസോര്‍ഡര്‍ എന്ന അവസ്ഥയേക്കാള്‍ കൂടുതലാണ് ഇപ്പോള്‍ പ്രശ്നങ്ങള്‍ നേരിടുന്നത്. വ്യക്തിത്വങ്ങള്‍ എപ്പോള്‍ വേണമെങ്കിലും ഏതു തരത്തില്‍ വേണമെങ്കിലും കയറി വരാമെന്ന് യുവതി പറയുന്നു.

ഏതെങ്കിലും വേദനാജനകമായ ഒരു അനുഭവത്തില്‍ നിന്നാണ് പലപ്പോഴും വ്യക്തികളുടെ ഉള്ളില്‍ ഈ അവസ്ഥ സൃഷ്ടിക്കപ്പെടുന്നതെന്നാണ് വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നത്.

അഞ്ചു വയസുകാരി, കൌമാരക്കാരനായ കുട്ടി, 13 വയസുകാരന്‍ ആണ്‍കുട്ടി, മദ്ധ്യവയസ്ക്കയായ സ്ത്രീ തുടങ്ങി കുറെ പേരുടെ വ്യക്തിത്വങ്ങളാണ് ചിലപ്പോള്‍ പെണ്‍കുട്ടിക്ക് സംഭവിക്കുന്നത്. ഓരോരുത്തര്‍ക്കും ഓരോരോ പേരുകളുമുണ്ട്.

ബോയുടെ ഉള്ളില്‍ ജീവിക്കുന്ന ടോസ്റ്റ് ന്നെ വ്യക്തിക്ക് ബോയുടെ പങ്കാളി കെയ്സി സഹോദരനെപ്പോലെയാണ്. ക്ലബ്ബില്‍ ചെന്നിരുന്ന് മദ്യപിക്കാനാണ് കെയ്സി എന്ന ആള്‍ക്ക് താല്‍പ്പര്യം.

ഓരോരുത്തര്‍ക്കും അവരവരുടേതായ ഇഷ്ട ഭക്ഷണവും, വസ്ത്രങ്ങളുമുണ്ട്. അതുപോലെതന്നെ പങ്കാളികളും. മീന്‍ കഴിച്ചുകൊണ്ടിരിക്കുമ്പോള്‍ മീന്‍ ഇഷ്ടപ്പെടാത്ത ഒരാളായിരിക്കും അപ്പോള്‍ കടന്നു വരുന്നത്.

ചില വ്യക്തിത്വങ്ങള്‍ നിമിഷങ്ങള്‍ മാത്രം ബോയുടെ ഉള്ളില്‍ തങ്ങി നില്‍ക്കുമ്പോള്‍ മറ്റു ചിലര്‍ ദിവസങ്ങളോളം ഉള്ളില്‍തന്നെ ഉണ്ടാകും. ഇതൊക്കെയാണെങ്കിലും പലപ്പോഴും താന്‍ ചെയ്യുന്നത് എന്താണ് എന്ന് ഓര്‍ക്കാന്‍ പോലും സാധിക്കാത്ത അവസ്ഥയിലുമായിരിക്കുമെന്ന് ഈ പെണ്‍കുട്ടി പറയുന്നു.

ഡിസോഡിയേറ്റീവ് ഐഡന്റിറ്റി ഡിസോഡറെന്ന മാനസിക രോഗബാധയാണ് ഹൂപ്പര്‍ക്കെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.