തീവ്രവാദികളും കൊള്ളക്കാരും ക്രിസ്ത്യന്‍ ഗ്രാമത്തില്‍ നടത്തിയ ആക്രമണത്തില്‍ 50 മരണം
നൈജീരിയായിലെ ഒരു ക്രിസ്ത്യന്‍ ഗ്രാമത്തില്‍ ഫുലാനികളായ ഇടയന്മാര്‍ ഒരു കൊള്ളസംഘവുമായി ചേര്‍ന്ന് നടത്തിയ ആക്രമണത്തില്‍ 50 ഓളം പേര്‍ കൊല്ലപ്പെട്ടു.
ആഗസ്റ്റ് 8-നു വ്യാഴാഴ്ച ബെന്യു സംസ്ഥാനത്തിലെ ഉക്കും കൌണ്ടിയിലെ ക്രിസ്ത്യന്‍ ഗ്രാമത്തില്‍ നടത്തിയ പൈശാചികമായ ആക്രമണത്തിലാണ് വിശ്വാസികള്‍ക്ക് ജീവന്‍ നഷ്ടമായത്. 30 ശവശരീരങ്ങള്‍ കണ്ടെത്തിയതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു.
മറ്റു നിരവധി ഗ്രാമീണരെ പുറം പ്രദേശങ്ങളിലേക്ക് പിടിച്ചുകൊണ്ടുപോയി കൊലപ്പെടുത്തുവാന്‍ സാദ്ധ്യതയുള്ളതിനാല്‍ മരണ സംഖ്യ ഉയരാന്‍ സാദ്ധ്യത ഉണ്ടെന്ന് രണ്ട് പ്രദേശവാസികള്‍ പറഞ്ഞു.
വൈകിട്ട് 5 മണിക്കാണ് സംഭവം. 50ലധികം ക്രിസ്ത്യാനികളെ ആട്ടിടയന്മാരായ തീവ്രവാദികള്‍ കൊലപ്പെടുത്തി. പ്രദേശവാസിയായ തിവ്ത സാമുവേല്‍ ഒരു ക്രിസ്ത്യന്‍ മാധ്യമത്തോടു പറഞ്ഞു.
ഫുലാനി ഇടയന്മാരായ തീവ്രവാദികളാണ് ആക്രമണത്തിനു പിന്നിലെന്ന് മറ്റൊരു താമസക്കാരനായ എബ്രഹാം വറോയും പറഞ്ഞു.
ഗ്രാമത്തിലെ കര്‍ഷകരുടെ ഭൂമി ഇടയന്മാര്‍ക്ക് വില്‍ക്കുന്നുവെന്ന് അവകാശപ്പെടുന്ന ക്രിമിനല്‍ സംഘത്തില്‍നിന്നാണ് ആക്രമണമുണ്ടായതെന്നും, ഇടയന്മാര്‍ തങ്ങളുടെ കന്നുകാലികളെ ഭൂമിയില്‍ മേയാന്‍ തുടങ്ങിയപ്പോള്‍ ഗ്രാമത്തിലെ കര്‍ഷകര്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരോട് പരാതിപ്പെട്ടിരുന്നു.
അതേത്തുടര്‍ന്നു സര്‍ക്കാര്‍ സംസ്ഥാന സുരക്ഷാവിഭാഗത്തെ അയയ്ക്കുകയും അവര്‍ വന്നു ഇടയന്മാരെ ഓടിച്ചു വിടുകയും അവരുടെ കൂടാരങ്ങള്‍ കത്തിക്കുകയും ചെയ്തു.
ഇത് അവരെ പ്രകോപിപ്പിച്ചു. അവര്‍ക്കായി കൊള്ളക്കാരെ കൊണ്ടുവന്നു ഈ സംഘങ്ങളും ചേര്‍ന്നു കൂട്ടക്കൊല നടത്തുകയായിരുന്നു. പ്രദേശവാസിയും മുന്‍ ഗവര്‍ണര്‍ സ്ഥാനാര്‍ത്ഥിയുമായ ഷിമ ആയതി പറഞ്ഞു.

