The peculiarities of garlic tea

വെളുത്തുള്ളി ചായയുടെ പ്രത്യേകതകള്‍

Cookery Health

വെളുത്തുള്ളി ചായയുടെ പ്രത്യേകതകള്‍
വെളുത്തുള്ളിയുടെ ഗുണങ്ങള്‍ നിരവധിയാണ്. ആന്റി ഓക്സിഡന്റുകളുടെ കലവറയായ വെളുത്തുള്ളി രോഗപ്രതിരോധ ശേഷിക്കു ഉത്തമമായ ഔ,ധമാണ്.

വെളുത്തുള്ളിയുടെ ആരോഗ്യ ഗുണം വര്‍ദ്ധിപ്പിക്കുന്ന പാനീയമാണ് വെളുത്തുള്ളി ചായ. അര്‍ബുദ സാദ്ധ്യത കുറയ്ക്കുന്നു. എത്ര കടുത്ത ദഹന പ്രശ്നങ്ങളും ഗ്യാസ് ട്രബിളും വെളുത്തുള്ളി ചായ കഴിച്ച് പരിഹരിക്കാമെന്നു ആരോഗ്യ വിദഗ്ദ്ധര്‍ പറയുന്നു.

രക്ത സമ്മര്‍ദ്ദം കൃത്യമാക്കുവാനും സഹായിക്കുന്നു. ഹൃദയത്തിലെ ബ്ളോക്ക് ഇല്ലാതാക്കുന്നതിന് വളരെയധികം സഹായിക്കുന്നു. കൊളസ്ട്രോള്‍ നിയന്ത്രണ വിധേയമാക്കുന്നു.

ശരീരത്തിനുള്ളില്‍ കടക്കുന്ന ബാക്ടീരിയകള്‍ ‍, വൈറസ്, ഫംഗസ് എന്നിവയ്ക്കെതിരെ പ്രതിരോധം സൃഷ്ടിക്കാന്‍ അത്ഭുതകരമായ കഴിവുണ്ടിതിന്. ഇകോളി, സാല്‍മെണല്ല തുടങ്ങിയ രോഗാണുക്കളെ ഇല്ലാതാക്കി ഭക്ഷ്യവിഷബാധയ്ക്കുള്ള സാധ്യതകള്‍ ഇല്ലാതാക്കുന്നു.

Comments are closed.