ശരീരത്തിന്റെ വിളര്‍ച്ചയെ പ്രതിരോധിക്കുന്ന ചില ഭക്ഷണങ്ങള്‍

ശരീരത്തിന്റെ വിളര്‍ച്ചയെ പ്രതിരോധിക്കുന്ന ചില ഭക്ഷണങ്ങള്‍

Breaking News Health

ശരീരത്തിന്റെ വിളര്‍ച്ചയെ പ്രതിരോധിക്കുന്ന ചില ഭക്ഷണങ്ങള്‍
ശരീരത്തില്‍ ചുവന്ന രക്താണുക്കളുടെ എണ്ണത്തില്‍ കുറവ് വരുന്ന അവസ്ഥയാണ് വിളര്‍ച്ച അഥവാ അനീമിയ.

ഓക്സിജനെ ബന്ധിപ്പിക്കുന്ന നമ്മുടെ ശരീരത്തിലെ ഹിമോഗ്ളോബിന്റെ പ്രധാന ഭാഗമാണ് ആരോഗ്യകരമായ ചുവന്ന രക്താണുക്കള്‍. ഹിമോഗ്ളോബിന്റെ അളവ് കുറവാണെങ്കില്‍ ക്ഷീണം വര്‍ദ്ധിക്കുകയും ഊര്‍ജ്ജക്കുറവ് അനുഭവപ്പെടുകയും ചെയ്യും.

ശരീരത്തില്‍ ഇരുമ്പിന്റെ കുറവു മൂലമാണ് ഏറ്റവും സാധാരണയായി ഇത് സംഭവിക്കുന്നത്. അതിനായി ചില ഭക്ഷണ സാധനങ്ങള്‍ കഴിക്കുന്നതിലൂടെ ഈ പ്രശ്നത്തിനു പരിഹാരം കാണാവുന്നതാണ്.

വിറ്റാമിന്‍ സി കഴിക്കുന്നതു വര്‍ദ്ധിപ്പിക്കുക: വിളര്‍ച്ച ശരീരത്തിലെ രോഗപ്രതിരോധശേഷിയെ ദുര്‍ബ്ബലപ്പെടുത്തുന്നതുമൂലം അണുബാധകള്‍ക്കും കോശ ജ്വലന രോഗങ്ങള്‍ക്കും സാദ്ധ്യത വര്‍ദ്ധിപ്പിക്കുന്നു.

അതിനു വിറ്റാമിന്‍ സി അടങ്ങി സാധനങ്ങള്‍ കൂടുതലായി കഴിക്കുക.

ഉണക്ക മുന്തിരി, ഈന്തപ്പഴം: ഈ ഉണങ്ങിയ പഴങ്ങള്‍ ഇരുമ്പിന്റെയും വിറ്റാമിന്‍ സിയുടെയും സംയോജനമാണ് നല്‍കുന്നത്. ഒരു പിടി ഉണക്ക മുന്തിരി, ഒന്നോ രണ്ടോ ഈന്തപ്പഴം എന്നിവ പ്രഭാത ഭക്ഷണത്തിലോ ലഘു ഭക്ഷണത്തിലോ ഉള്‍പ്പെടുത്തുക.

എള്ള്: എള്ള് പ്രത്യേകിച്ച് കറുത്ത എള്ള് രണ്ടു മുന്നു മണിക്കൂര്‍ നേരം വെള്ളത്തില്‍ മുക്കി വച്ചശേഷം അരയ്ക്കുക. എല്ലാദിവസവും ഒരു ടീസ്പൂണ്‍ തേന്‍ ചേര്‍ത്ത് കഴിക്കുക.

കൂടുതല്‍ പച്ചക്കറികള്‍ കഴിക്കുക: ചീര, സെലറി, കടുക് ഇലകള്‍, ബ്രോക്കോളി എന്നിവ ധാരാളം കഴിക്കുക.

വെള്ളവും പാനീയങ്ങളും കുടിക്കുക: ശുദ്ധമായ ബിറ്റ്റൂട്ട് അല്ലെങ്കില്‍ മാതളനാരങ്ങാ ജ്യൂസ് രക്തം ഉണ്ടാക്കാനും രക്തം ശുദ്ധീകരിക്കുന്നതിനു സഹായിക്കുന്നു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.