ലോകാവസാനം ദേ ഇങ്ങനെ, ശാസ്ത്രലോകം പറയുന്നു
ഈ ലോകത്തിനൊരു അവസാനം ഉണ്ടെന്ന് ഭൂരിപക്ഷം ജനങ്ങളും വിശ്വസിക്കുന്നു എന്നതിനു തര്‍ക്കമില്ല. പക്ഷേ അത് വ്യത്യസ്ത രീതികളിലാണെന്ന് വിവിധ മതവിഭാഗങ്ങള്‍ പറയുന്നുമുണ്ട്.
എന്നാല്‍ ലോകാവസാനം എങ്ങനെ ആയിരിക്കുമെന്ന് ശാസ്ത്രലോകം കൃത്യമായി കണ്ടെത്തിയിരിക്കുന്നുവെന്നാണ് പുതിയ പ്രചരണം. കോടി വര്‍ഷങ്ങളോളം നാം അതിനുവേണ്ടി കാത്തിരിക്കണം. അതായത് 10,000 കോടി വര്‍ഷങ്ങള്‍ക്കു ശേഷമാകും ലോകം അവസാനിക്കുക.
രണ്ട് ലക്ഷത്തിലേറെ ഗ്യാലക്സികളെ വിശദമായി പഠിച്ചശേഷമാണ് ഇക്കാര്യം കണ്ടെത്തിയത്. ഓസ്ട്രേലിയായിലെ സെന്റര്‍ ഫോര്‍ റേഡിയോ ആസ്ട്രോണമി റിസര്‍ച്ചിലെ ഗവേഷകരാണ് ഇക്കാര്യം കണ്ടെത്തിയത്. തൊണ്ണൂറുകളില്‍ത്തന്നെ ഇത് സംബന്ധിച്ച് ഗവേഷണങ്ങള്‍ തുടങ്ങിയിരുന്നെങ്കിലും പഠനങ്ങള്‍ ആധികാരികമായിരുന്നില്ല.
പതിനായിരം കോടി വര്‍ഷങ്ങള്‍ക്കപ്പുറം ഊര്‍ജ്ജം തീരുമെന്നാണ് കണ്ടെത്തല്‍ . അത് പ്രപഞ്ചത്തെ നശിപ്പിക്കും. 200 കോടി വര്‍ഷങ്ങള്‍ക്കു മുമ്പുണ്ടായിരുന്ന ഊര്‍ജ്ജത്തിന്റെ പകുതി മാത്രമേ ഇപ്പോള്‍ ഗ്യാലക്സിയിലുള്ളു. ഗ്യാലക്സി ആന്‍ഡ് മാസ് അസംബ്ളി പ്രൊജക്ട് എന്ന പേരിലാണ് പഠനം നടത്തിയത്.
ഈ പഠനത്തിലൂടെ ഗ്യാലക്സികളുടെ രൂപീകരണത്തെക്കുറിച്ച് നിര്‍ണ്ണായക വിവരങ്ങള്‍ ലഭിച്ചു. പതിനായിരം കോടി വര്‍ഷങ്ങള്‍ക്കപ്പുറം നക്ഷത്രങ്ങളില്‍നിന്നുള്ള ഊര്‍ജ്ജ പ്രവാഹം ഇല്ലാതാകും അതോടെ ലോകവും ഇല്ലാതാകും. എന്തായാലും ശാസ്ത്രലോകത്തിന്റെ വിലയിരുത്തല്‍ അങ്ങനെ നിലില്‍ക്കട്ടെ.
പക്ഷേ ലോകരക്ഷകനായ കര്‍ത്താവായ യേശുക്രിസ്തുവിന്റെ രണ്ടാം മടങ്ങിവരവ് ഏറ്റവും അടുത്തിരിക്കുന്നു. അതിന് ബൈബിള്‍ വ്യക്തമായ സൂചനകള്‍ നല്‍കുന്നു. പ്രകൃതിയും, ശാസ്ത്രവും ഒക്കെ അതിനെ പിന്തുണയ്ക്കുന്നു. ഇന്ന് ലോകത്ത് നടക്കുന്ന ആനുകാലിക സംഭവങ്ങള്‍ കര്‍ത്താവിന്റെ രണ്ടാം വരവിനെ ശരിവയ്ക്കുന്നു എന്നതിന് തര്‍ക്കമില്ല.