പി. വൈ. പി. ഏ മലബാർ മേഖലയുടെ നേതൃത്വത്തിൽ സ്വതന്ത്രദിന സന്ദേശറാലി നടന്നു.

Breaking News Kerala

പി. വൈ. പി. ഏ മലബാർ മേഖലയുടെ നേതൃത്വത്തിൽ സ്വതന്ത്രദിന സന്ദേശറാലി നടന്നു.
കല്പറ്റ: ഇന്ത്യാ പെന്തെക്കൊസ്തു ദൈവസഭാ പി.വൈ.പി.ഏ മലബാർ മേഖലയുടെ നേതൃത്വത്തിൽ സ്വതന്ത്രദിന സന്ദേശറാലിയും സുവിശേഷസമ്മേളനവും 2015 ഓഗസ്റ്റ് 15 ശനിയാഴ്ച വയനാട്ടിൽ നടന്നു.

 

രാവിലെ 8.30 ന് സുൽത്താൻ ബത്തേരി ആരംഭിച്ച റാലിയിൽ മോട്ടോർബൈക്കുകളിൽ ഇരുനൂറോളം യുവജനങ്ങൾ പങ്കെടുത്തു. സന്ദേശറാലി ഫ്ളാഗ് ഓഫ് ഐ.സി. ബാലകൃഷ്ണൻ എം.എൽ.ഏ നിർവഹിച്ചു .പാസ്റ്റർ ബിജോയ് കുര്യാക്കോസ് (പി.വൈ.പി.ഏ മലബാർ മേഖലാ പ്രസിഡണ്ട് ) ജാഥ ക്യാപ്റ്റാനായി റാലിക്ക് നേതൃത്വം നൽകി.

 

കല്പറ്റയിൽ നടന്ന പൊതുയോഗത്തിൽ പാസ്റ്റർ ജിജി തേക്കേടത്ത്(ഐപിസി കല്പറ്റ സെൻറർ മിനിസ്റ്റർ), പാസ്റ്റർ തോമസ് തോമസ്(ഐപിസി വയനാട് സെൻറർ മിനിസ്റ്റർ), ബ്രദർ. സജി മത്തായി കാതേട്ട് (ഐപിസി സ്റ്റേറ്റ് കൌൺസിലർ), ബ്രദർ. ജയിംസ് വർക്കി(ഐപിസി സ്റ്റേറ്റ് കൌൺസിലർ), പാസ്റ്റേഴ്സ് ബിജു ആൻറണി, മനോജ് വി.ജെ,ഷാജു ജോൺ,സുനിൽ മാത്യു എന്നിവർ സംസാരിച്ചു.

 

മേഖലാ ഭാരവാഹികളായ പാസ്റ്റർ സന്തോഷ് ദേവസ്യാ,, പാസ്റ്റർ ജോർജ് തോമസ്, ബ്രദർ സന്ദീപ് വിളമ്പുക്കണ്ടം, ഇവാ. ജോബിൻ കെ ജോൺ, ബ്രദർ ടിങ്കു തോമസ് എന്നിവർ റാലിക്ക് നേതൃത്വം നൽകി.

 

പി.വൈ.പി.ഏ വയനാട് സോണൽ പ്രസിദ്ധികരിച്ച വോയ്സ് ഓഫ് വയനാട് എന്ന പത്രിക ഐ.സി. ബാലകൃഷ്ണൻ എം.എൽ.ഏ പ്രകാശനം ചെയ്തു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Leave a Reply

Your email address will not be published.