ചൈനയില്‍ നടപടി പതിനായിരക്കണക്കിനു പാസ്റ്റര്‍മാര്‍ ഒളിവില്‍

ചൈനയില്‍ നടപടി പതിനായിരക്കണക്കിനു പാസ്റ്റര്‍മാര്‍ ഒളിവില്‍

Breaking News Global

ചൈനയില്‍ നടപടി പതിനായിരക്കണക്കിനു പാസ്റ്റര്‍മാര്‍ ഒളിവില്‍
ബീജിങ്: ചൈനയില്‍ പ്രസിഡന്റ് ഷി ജിങ്പിങിന്റെ നേതൃത്വത്തിലുള്ള ഭരണകൂടം പാസ്റ്റര്‍മാരെയും വിശ്വാസികളെയും ലക്ഷ്യംവെച്ചുകൊണ്ടുള്ള കിരാത നടപടികളുമായി ശക്തമായി മുന്നോട്ടു പോകുന്നതിനിടയില്‍ രാജ്യത്തിന്റെ വിവിധയിടങ്ങളില്‍ കര്‍ത്തൃവേല ചെയ്യുന്ന പതിനായിരക്കണക്കിനു പാസ്റ്റര്‍മാര്‍ നിയമനടപടികളെ ഭയന്ന് ഒളിവില്‍ കഴിയുന്നതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

ചൈനയിലെ പ്രമുഖ ചര്‍ച്ച് മിനിസ്ട്രിയായ ഏഷ്യാ ഹാര്‍വെസ്റ്റ് പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ദൈവമക്കള്‍ കടുത്ത പീഢനത്തില്‍ കഴിയുന്നതായി അറിയുവാന്‍ കഴിഞ്ഞത്.

ചൈനീസ് സര്‍ക്കാര്‍ ബൈബിളിലെ സംഭവങ്ങളും ചരിത്രപുരുഷന്മാരെക്കുറിച്ചുമൊക്കെ ഇല്ലാത്ത കെട്ടുകഥകള്‍ പാഠപുസ്തകങ്ങളില്‍ തിരുകി കയറ്റാന്‍ ശ്രമിക്കുകയും, തെറ്റായ വ്യാഖ്യാനങ്ങള്‍ നല്‍കി പ്രചരിപ്പിക്കുകയും ചെയ്യുന്നതിനിടയിലാണ് പാസ്റ്റര്‍മാരെ അറസ്റ്റു ചെയ്യാന്‍ നടപടി ആരംഭിച്ചത്.

ഇതിനെത്തുടര്‍ന്ന് പതിനായിരക്കണക്കിനു പാസ്റ്റര്‍മാര്‍ തങ്ങളുടെ സ്മാര്‍ട്ട് ഫോണുകള്‍ ‍, കമ്പ്യൂട്ടറുകള്‍ ഓഫാക്കി വെയ്ക്കുകയും ഇന്റര്‍നെറ്റ് ബന്ധം വിച്ഛേദിക്കുകയും അവരുടെ തിരിച്ചറിയല്‍ കാര്‍ഡുകള്‍ നശിപ്പിക്കുകയും ചെയ്തു. പല പാസ്റ്റര്‍മാരും സുവിശേഷകരും വിദേശികളാണ്.

ഇവിടെയെത്തി ബിസിനസ്സിനോടൊപ്പം കര്‍ത്തൃവേലയും ചെയ്യുന്നവരാണ്. ഇതിനിടെ പല ദൈവദാസന്മാരെ അറസ്റ്റു ചെയ്യുകയുണ്ടായി.

ചൈനയില്‍ അതിവേഗം ദൈവസഭകള്‍ വളര്‍ന്നുകൊണ്ടിരിക്കുന്നതില്‍ അസ്വസ്ഥത പൂണ്ട ഭരണകൂടം ക്രൈസ്തവ പ്രവര്‍ത്തനങ്ങള്‍ നടത്തുവാന്‍ തടസ്സം നില്‍ക്കുകയും പീഢിപ്പിക്കുകയുമാണ് ചെയ്യുന്നതെന്ന് ക്രൈസ്തവ നേതാക്കള്‍ ആരോപിക്കുന്നു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.