ചരിത്രം കുറിച്ച് യഹൂദ ചീഫ് റബ്ബി യു.എ.ഇ.യില്‍ ‍; യു.എ.ഇ.യ്ക്കായി പ്രാര്‍ത്ഥനയും നടത്തി

ചരിത്രം കുറിച്ച് യഹൂദ ചീഫ് റബ്ബി യു.എ.ഇ.യില്‍ ‍; യു.എ.ഇ.യ്ക്കായി പ്രാര്‍ത്ഥനയും നടത്തി

Breaking News Middle East

ചരിത്രം കുറിച്ച് യഹൂദ ചീഫ് റബ്ബി യു.എ.ഇ.യില്‍ ‍; യു.എ.ഇ.യ്ക്കായി പ്രാര്‍ത്ഥനയും നടത്തി
അബുദാബി: യിസ്രായേലും-യു.എ.ഇ.യും തമ്മില്‍ സമാധാന കരാര്‍ സ്ഥാപിച്ചതിനു പിന്നാലെ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തമാക്കുന്നു.

യിസ്രായേലിലെ ഔദ്യോഗിക യഹൂദ പുരോഹിതന്‍ (റബ്ബ) യു.എ.ഇ. സന്ദര്‍ശനം നടത്തി. മുഖ്യ യഹൂദ പുരോഹിതനായ യിത്ഷാക് യൂസഫാണ് യു.എ.ഇ. സന്ദര്‍ശിച്ചത്.

റൂബായിലെ ജ്യൂവിഷ് കമ്മ്യൂണിറ്റി സെന്ററില്‍വച്ച് യു.എ.ഇ. അധികാരികള്‍ക്കായി അദ്ദേഹം പ്രത്യേകം പ്രാര്‍ത്ഥനയും നടത്തി.

യു.എ.ഇ.യുടെ റബ്ബിയായി യഹൂദ പുരോഹിതന്‍ ലെവി ഡച്ച്മാനെയും നിയമിച്ചു. ചടങ്ങില്‍വെച്ച് യു.എ.ഇ.യിലെ ആദ്യ സിന്നഗോഗിനും സര്‍ട്ടിഫിക്കറ്റ് നല്‍കി. അബുദാബിയിലെ ബെയ്ത് തെഫില്ല സിന്നഗോഗിനാണ് യു.എ.ഇ. സര്‍ക്കാര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയിരിക്കുന്നത്.

2022-ല്‍ ഈ സിന്നഗോഗിന്റെ നിര്‍മ്മാണം പൂര്‍ത്തിയാവും എന്നാണ് പ്രതീക്ഷിക്കുന്നത്. ചരിത്രത്തില്‍ ആദ്യമായാണ് ഒരു യിസ്രായേല്‍ ദേശീയ പുരോഹിതന്‍ യു.എ.ഇ. സന്ദര്‍ശനം നടത്തുന്നത്. ഇതിനോടൊപ്പം പുതിയ യഹൂദ നഴ്സറിയും ഇദ്ദേഹം ഉദ്ഘാടനം ചെയ്തു.

ആഗസ്റ്റ് മാസത്തില്‍ യിസ്രായേല്‍ ‍-യു.എ.ഇ. സമാധാന പദ്ധതി സാധ്യമായതിനുശേഷം ഇരു രാഷ്ട്രങ്ങളും തമ്മില്‍ വിവിധ മേഖലകളില്‍ പരസ്പര സഹകരണം ശക്തമാക്കാന്‍ തീരുമാനിച്ചു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.