2020-ല്‍ നൈജീരിയായില്‍ കൊല്ലപ്പെട്ടത് 2,200 ക്രൈസ്തവര്‍
ബെന്യു: ക്രൈസ്തവ കൂട്ടക്കൊലയ്ക്ക് കുപ്രസിദ്ധി നേടിയ നൈജീരിയായില്‍ 2020-ല്‍ ഇസ്ളാമിക തീവ്രവാദികളുടെ ആക്രമണങ്ങളില്‍ 2,200 പേര്‍ക്ക് ജീവന്‍ നഷ്ടമായി.
2009 മുതല്‍ നടന്ന ആക്രമണങ്ങളില്‍ 34,400 ക്രൈസ്തവര്‍ കൊല്ലപ്പെടുകയുണ്ടായി. ജനുവരി മുതല്‍ ഡിസംബര്‍ 13 വരെയുള്ള കണക്കാണ് 2020-ലെ കൊലപാതകങ്ങള്‍ . തീവ്രവാദി ആക്രമണങ്ങളില്‍ 20,000 നിരപരാധികളായ മുസ്ളിങ്ങളും കൊല്ലപ്പെടുകയുണ്ടായി.
നൈജീരിയയിലെ ഇന്റര്‍നാഷണല്‍ സൊസൈറ്റി ഫോര്‍ സിവില്‍ ലിബര്‍ട്ടീസ് ആന്റ് ദ റൂള്‍ ഓഫ് ലോ പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഈ ഞെട്ടിപ്പിക്കുന്ന വിവരം.
നൈജീരിയായിലെ കര്‍ഷകരും തൊഴിലാളികളുമായ ക്രൈസ്തവരുടെ വീടുകളില്‍ കയറി വെടിവെച്ചും, വെട്ടിയും ക്രൈസ്തവരെ കൂട്ടക്കൊല ചെയ്യുന്നത് ഒരു സ്ഥിരം സംഭവമാണ്.
നൂറുകണക്കിനു പേര്‍ക്ക് മാരകമായി പരിക്കേല്‍ക്കുകയും ആയിരക്കണക്കിനു വീടുകളും ചര്‍ച്ചുകളും അഗ്നിക്കിരയാക്കുകയും തകര്‍ക്കുകയും ചെയ്തിട്ടുണ്ട്.
മുസ്ളീമായ പ്രസിഡന്റ് മുഹമ്മദ് ബുഹാരി അക്രമികള്‍ക്കെതിരെ യാതൊന്നും ചെയ്യുന്നില്ലെന്ന് വിമര്‍ശനം ഉണ്ട്. ആക്രമണങ്ങളെ ഭയന്ന് ആയിരങ്ങള്‍ക്ക് നാടുവിടേണ്ടി വന്നിട്ടുണ്ട്.