യിസ്രായേലില്‍ പുരാതന എണ്ണ വിളക്ക് പണിശാല കണ്ടെത്തി
യെറുശലേം: യിസ്രായേലില്‍ പുരാതന കാലത്തു പ്രവര്‍ത്തിച്ചിരുന്ന എണ്ണ വിളക്ക് പണിശാല കേന്ദ്രം പുരാവസ്തു ഗവേഷകര്‍ കണ്ടെത്തി.
പടിഞ്ഞാറന്‍ യെരുശലേമിലെ ബേത്ത് ശെമേഷ് നഗരത്തില്‍ യിസ്രായേല്‍ ആന്റിക്വിറ്റീസ് അതോറിട്ടിയുടെ ഗവേഷകര്‍ നടത്തിയ ഉല്‍ഖനനത്തിലാണ് പണിശാല കേന്ദ്രം വെളിച്ചം കണ്ടത്.
ഇവിടെനിന്നും നൂറുകണക്കിന് കളിമണ്‍ എണ്ണ വിളക്കുകള്‍ കണ്ടെടുക്കുകയുണ്ടായി. ഇവയില്‍ പലതും ഉപയോഗിക്കാത്തവയായിരുന്നു. ഇതില്‍ പലതിലും ചിത്രപ്പണികളാല്‍ അലംകൃതമാണ്.
യിസ്രായേല്‍ മക്കള്‍ ദൈവാലയത്തില്‍ ആരാധനയ്ക്കായി ഉപോയഗിക്കുന്ന കവരവിളക്കുകളുടെ ചിത്രമുള്ളവയും ഇതിലുണ്ട്. എല്ലാറ്റിലും എഡി 7 മുതല്‍ 11-ാം നൂറ്റാണ്ടുവരെയുള്ള തീയതികളും രേഖപ്പെടുത്തിയിട്ടുണ്ട്.
ഇവ യിസ്രായേല്‍ മ്യൂസിയത്തിലേക്കു മാറ്റിയിട്ടുണ്ട്. അന്നത്തെ കാലത്ത് പ്രദേശത്തെ ഏറ്റവും വലിയ എണ്ണ വിളക്ക് പണിശാലയായിരുന്നു ഇതെന്നും പ്രദേശത്ത് അപൂര്‍വ്വമായി കണ്ട വിലപ്പെട്ട പുരാവസ്തുക്കളാണ് ഇവയെന്നും യിസ്രായേല്‍ മ്യൂസിയത്തിലെ ക്യുറേറ്റര്‍ ലിസ ലൂറി പറഞ്ഞു.