ഓസ്ട്രേലിയായില്‍ 120 വര്‍ഷം പഴക്കമുള്ള ചോക്ലേറ്റ് കണ്ടെത്തി
സിഡ്നി: ഓസ്ട്രേലിയായില്‍ 120 വര്‍ഷം പഴക്കമുള്ള ചോക്ളേറ്റ് കണ്ടെത്തി.
പ്രമുഖ കവി ആന്‍ഡ്രു ബര്‍ട്ടണ്‍ പാറ്റേഴ്സണ്‍ എന്ന ബാന്‍ജോ പാര്റേഴ്സന്റെ സ്വകാര്യ ശേഖരതേതില്‍നിന്നാണ് ചോക്ലേറ്റ് കണ്ടെത്തിയത്. ആസ്ട്രേലിയയിലെ നാഷണല്‍ ലൈബ്രറിയാണ് ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചത്.
ബോയര്‍ യുദ്ധത്തില്‍ പങ്കെടുത്ത ബ്രിട്ടീഷ് സൈനികര്‍ക്ക് യുദ്ധ സ്മരണയ്ക്കായി വിക്ടോറിയ രാജ്ഞി നല്‍കിയ ചോക്ലേറ്റ് ആണിതെന്ന് വിശദീകരണം.
കാഡ്ബറി ചോക്ലേറ്റാണ് ബോക്സിലുള്ളത്. ചോക്ലേറ്റ് ബാര്‍ പഴയ രീതിയില്‍ വൈക്കോല്‍ ഉപയോഗിച്ചാണ് പായ്ക്ക് ചെയ്തിരിക്കുന്നത്. സില്‍വര്‍ ഫോയില്‍ പ്പേപര്‍ ഉപയോഗിച്ച് ചോക്ലേറ്റ് നന്നായി പൊതിഞ്ഞതിനു ശേഷമാണ് ബോക്സില്‍ സൂക്ഷിച്ചിരിക്കുന്നത്.
ബക്കിംഗ്ഹാം കൊട്ടാരം നേരിട്ടാണ് സൈനിക്ര്ക്കുള്ള ചോക്ലേറ്റ് നിര്‍മ്മിച്ചത്. ഇതിനുള്ള പമം രാജ്ഞിയുടെ പേഴ്സില്‍ നിന്ന് നല്‍കുകയായിരുന്നു.
1899-ല്‍ സിഡ്നി ണോണിംഗ്, ഹെറാള്‍ഡിന്റെയും ദി ഏജിന്റേയും യുദ്ധ ലേഖകനായിരുന്നപ്പോള്‍ ബ്രിട്ടീഷ് സൈന്യത്തില്‍നിന്നും ബ്രാന്‍ജോ പാറ്റേഴ്സണ്‍ ചോക്ലേറ്റ് ടിന്‍ വാങ്ങിയതെന്നാണ് കരുതപ്പെടുന്നത്.