യെരുശലേമിന്റെയും ടെമ്പിള്‍ മൌണ്ടിന്റെയും പൂര്‍ണ നിയന്ത്രണം യഹൂദന്മാര്‍ക്ക് എന്ന ആവശ്യവുമായി റാലി നടത്തി

യെരുശലേമിന്റെയും ടെമ്പിള്‍ മൌണ്ടിന്റെയും പൂര്‍ണ നിയന്ത്രണം യഹൂദന്മാര്‍ക്ക് എന്ന ആവശ്യവുമായി റാലി നടത്തി

Breaking News Middle East

യെരുശലേമിന്റെയും ടെമ്പിള്‍ മൌണ്ടിന്റെയും പൂര്‍ണ നിയന്ത്രണം യഹൂദന്മാര്‍ക്ക് എന്ന ആവശ്യവുമായി റാലി നടത്തി

യെരുശലേം: പുരാതന നഗരമായ യെരുശലേമിന്റെയും യെരുശലേം ദൈവാലയം നിലനിന്നിരുന്ന സ്ഥലത്തെ ടെമ്പിള്‍ മൌണ്ടിന്റെയും പൂര്‍ണ നിയന്ത്രണം യഹൂദന്മാര്‍ക്ക് മാത്രമായി പുനസ്ഥാപിക്കണണെന്ന ആവശ്യവുമായി തീവ്ര യഹൂദ യാഥാസ്ഥികര്‍ യെരുശലേമില്‍ നടത്തിയ മാര്‍ച്ച് യിസ്രായേലി പോലീസ് തടഞ്ഞു.

യിസ്രായേലിലെ നിരവധി യഹൂദ ആക്ടിവിസ്റ്റ് ഗ്രൂപ്പുകള്‍ രൂപം നല്‍കിയ മാര്‍ച്ച് ഓഫ് മക്കാബീസ് എന്നു വിളിക്കപ്പെടുന്ന മാര്‍ച്ച് വ്യാഴാഴ്ച രാവിലെ ചത്വരത്തില്‍നിന്നു പ്രതിഷേധ റാലി ചരിത്രപരമായി ഡമാസ്ക്കസ് ഗേറ്റു വഴി കിഴക്കന്‍ യെരുശലേമിലേക്ക് ആരംഭിക്കുകയും ടെമ്പിള്‍ മൌണ്ട് (യെരുശലേം ദൈവാലയം നിന്നിരുന്ന സ്ഥലം) ഇപ്പോള്‍ മുസ്ളീം മോസ്ക്കായ അല്‍ അഖ്സ സമുച്ചയത്തിലെ പടിഞ്ഞാറന്‍ മതില്‍ ലക്ഷ്യമാക്കി പോകുകയും ചെയ്തപ്പോള്‍ യെരുശലേമിലെ അതി സുരക്ഷാ സേനയും പോലീസും മാര്‍ച്ച് തടയുകയുണ്ടായി.

പോലീസും പ്രതിഷേധക്കാരും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. പ്രതിഷേധക്കാരില്‍നിന്ന് പ്രകോപനപരമായ പോസ്റ്ററുകളും മറ്റും പിടിച്ചെടുത്തു. അല്‍ അഖ്സ മസ്ജിദും ഡോം ഓഫ് ദി റോക്ക് ആലയവും നശിപ്പിക്കുക എന്നും പ്രതിഷേധക്കാര്‍ മുദ്രാവാക്യം മുഴക്കിയിരുന്നു. മാര്‍ച്ചിനു മുമ്പ് ഹമാസും മറ്റ് ഇസ്ളാമിക മതമൌലിക ഗ്രൂപ്പും പ്രതിഷേധവും മുന്നറിയിപ്പും നല്‍കിയിരുന്നു.

യഹൂദന്മാരുടെ റാലിയെ പ്രതിരോധിക്കുമെന്നായിരുന്നു മുന്നറിയിപ്പ്. യിസ്രായേല്‍-ഹമാസ് യുദ്ധം നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ മറ്റ് അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കാന്‍ പോലീസ് ശ്രദ്ധയോടെ പ്രവര്‍ത്തിച്ചു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.