ടെമ്പിള്‍ മൌണ്ടില്‍നിന്നും പുരാതന യഹൂദ നാണയങ്ങള്‍ കണ്ടെടുത്തു

Breaking News Middle East

ടെമ്പിള്‍ മൌണ്ടില്‍നിന്നും പുരാതന യഹൂദ നാണയങ്ങള്‍ കണ്ടെടുത്തു
യെരുശലേം: യെരുശലേമിലെ ടെമ്പിള്‍മൌണ്ടില്‍നിന്നും (യിസ്രായേല്‍ ദൈവാലയം നിലനിന്നിരുന്ന സ്ഥലം) അപൂര്‍വ്വ പുരാതന യഹൂദ നാണയങ്ങള്‍ കണ്ടെടുത്തു.

ബി.സി. 4-ാം നൂറ്റാണ്ടില്‍ നിര്‍മ്മിച്ച ചെറിയ 5 വെള്ളി നാണയങ്ങളാണ് ടെമ്പിള്‍ മൌണ്ട് പ്രൊജക്ട് പര്യവേഷക സംഘം കണ്ടെടുത്ത്. നാണയങ്ങളില്‍ വൈഎച്ച്ഡി അല്ലെങ്കില്‍ yehud എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. യഹൂദ് എന്നത് പുരാതന എബ്രായ ഭാഷയാണ്.

ബൈബിളിലെ യഹൂദ സാമ്രാജ്യ കാലത്തെ യഹൂദന്മാര്‍ ഉപയോഗിച്ചിരുന്ന നാണയങ്ങളിലൊന്നാണിതെന്ന് ഗവേഷക സംഘം ഡയറക്ടര്‍ ഡോ. ഗബ്രിയേല്‍ ബാര്‍കേ പറഞ്ഞു.

രണ്ടാം യെരുശലേം ദൈവാലയ കാലത്ത് യിസ്രായേല്‍ മക്കളുടെ ആദ്യഫല പെരുന്നാളിനോടനുബന്ധിച്ച് യഹൂദന്മാര്‍ ദൈവാലയത്തില്‍ ദശാംശമായോ സംഭവനയായോ നല്‍കിയ നാണയങ്ങളായിരിക്കാം ഇവയെന്ന് സഹ. ഡയറക്ടര്‍ സാഖി ദിവിറ അഭിപ്രായപ്പെട്ടു.

7 മില്ലീമീറ്റര്‍ വ്യാസമുള്ള ഈ നാണയങ്ങള്‍ അപൂര്‍വ്വമായി മാത്രം ലഭിച്ചതാണെന്നും അദ്ദേഹം പറഞ്ഞു. യെരുശലേം അന്ന് യഹൂദന്മാരുടെ തലസ്ഥന നഗരിയായിരുന്നു.