ഭീതി പരത്തി പുതിയ കോവിഡ് വകഭേദം ഈറിസ്, 45 രാജ്യങ്ങളില്‍ സാന്നിദ്ധ്യം

ഭീതി പരത്തി പുതിയ കോവിഡ് വകഭേദം ഈറിസ്, 45 രാജ്യങ്ങളില്‍ സാന്നിദ്ധ്യം

Breaking News Europe Global

ഭീതി പരത്തി പുതിയ കോവിഡ് വകഭേദം ഈറിസ്, 45 രാജ്യങ്ങളില്‍ സാന്നിദ്ധ്യം

ലണ്ടന്‍ ‍: കോവിഡ് മഹാമാരി അസ്തമിച്ചു എന്ന് ലോകം കരുതിയ സ്ഥാനത്ത് പുതിയ വകഭേദം ഭീതി പരത്തുന്നു. ഒമിക്രോണിന്റെ വകഭേദമായ ഈറിസ് (ഇജി5.1) കഴിഞ്ഞ മാസമാണ് യു.കെ.യില്‍ കണ്ടെത്തിയത്. നിലവില്‍ രാജ്യത്ത് ഈറിസ് അതിവേഗം വ്യാപിക്കുന്നതായി ഇംഗ്ളണ്ടിലെ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

റെസ്പിറേറ്ററി ഡാറ്റാമര്‍ട്ട് സിസ്റ്റത്തിലൂടെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട 4396 ശ്രവ പരിശോധനയില്‍ 5.4 ശതമാനവും കോവിഡ് ആണെന്നാണ് റിപ്പോര്‍ട്ട്. മുമ്പ് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ ഇത് 3.7 ശതമാനമായിരുന്നു.

രാജ്യത്ത് പുതുതായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന കോവിഡ് കേസുകളില്‍ ഏഴില്‍ ഒന്നും ഈറിസ് വകഭേദമാണ്. ലോകാരോഗ്യ സംഘടന നിരീക്ഷിക്കുന്ന കോവിഡ് വകഭേദങ്ങളുടെ പട്ടികയില്‍ ഇജി 5.1 വിഭാഗവുമുണ്ട്.

എക്സ് ബി.ബി 1.5, എക്സ് ബി.ബി. 1.16, ഹി.എ.2.75, ഡി.എച്ച് 1.1, എക്സ് ബിബി, എക്സ് ബിബി 9.1, എക്സ് ബിബി 1.9.2, എക്സ് ബിബി 2.3 എന്നിവയാണ് നിരീക്ഷണത്തിലുള്ള മറ്റ് വകഭേദങ്ങള്‍ ‍.

ജലദോഷം, തലവേദന, പനി തുടങ്ങിയവയാണ് ഇതിന്റെ ലക്ഷണങ്ങള്‍ ‍. ഈ വകഭേദം നിലവില്‍ 45 രാജ്യങ്ങളില്‍ ഉള്ളതായി തോന്നിയാല്‍ ഉടന്‍ ടെസ്റ്റ് ചെയ്യുകയും രോഗം പടരാതിരിക്കാനുള്ള പ്രതിവിധികള്‍ നടപ്പാക്കുകയുമാണ് ഏക പോംവഴി.

യു.എസിലും കഴിഞ്ഞ ഡിസംബറിനുശേഷം കോവിഡ് മൂലമുള്ള ആശുപത്രി ചികിത്സകളുടെ തിരക്കില്‍ 10 ശതമാനത്തോളം വര്‍ദ്ധനവുണ്ടായതായാണ് റിപ്പോര്‍ട്ട്.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.