പഴങ്ങള്‍ പാകം നോക്കി കൃത്യതയോടെ പറിച്ചെടുക്കാന്‍ യിസ്രായേല്‍ എഐ റോബോട്ടുകള്‍
യെരുശലേം: ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സാങ്കേതിക വിദ്യ ഉപയോഗിച്ച് കൃഷിയിടങ്ങളില്‍ പുത്തന്‍ പരീക്ഷണങ്ങള്‍ സൃഷ്ടിക്കുകയാണ് യിസ്രായേല്‍ ഗവേഷകര്‍ .
യിസ്രായേലില്‍നിന്നുള്ള ടെവെല്‍ എയ്റോ ബോട്ടിക്സ് ടെക്നോളജീസ് എന്ന സ്മാര്‍ട്ട് ആപ്പാണ് മേന്മയുള്ള പഴങ്ങള്‍ തിരഞ്ഞെടുത്ത് വിളവെടുപ്പ് നടത്താനുള്ള പുത്തന്‍ സാങ്കേതിക വിദ്യ പ്രയോഗിക്കുന്നത്.
മരങ്ങളില്‍നിന്നും പഴങ്ങള്‍ പാകം നോക്കി കൃത്യതയോടെ പറിച്ചെടുക്കുന്നതിനുള്ള എഐ റോബോട്ടുകളെ ഉപയോഗിക്കുകയാണ് ഗവേഷകര്‍ .
ചിലിയില്‍ യൂണിഫ്രൂട്ടി എന്ന സ്ഥാപനത്തിനുവേണ്ടി പല തരത്തിലുള്ള ആപ്പിളുകള്‍ യന്ത്രങ്ങളുടെ സഹായത്തോടെ ഇവര്‍ പറിച്ചെടുത്തു. 2023 മാര്‍ച്ച് മുതല്‍ മെയ് വരെയുള്ള കാലഘട്ടത്തിലാണ് പരീക്ഷണാടിസ്ഥാനത്തില്‍ ചെയ്തത്.
ഉയര്‍ന്ന ഗുണമേന്മയുള്ള പഴങ്ങളാണ് ഇത്തരത്തില്‍ ശേഖരിച്ചത്. പഴത്തിന്റെ ഗുണമേന്മ വിശകലനം ചെയ്തശേഷം ആവശ്യമുള്ളത് മാത്രം വിളവെടുക്കുക എന്നതാണ് ഈ റോബോട്ടിന്റെ പ്രവര്‍ത്തന രീതി.
ദിവസം 24 മണിക്കൂറും പ്രവര്‍ത്തിക്കാനുള്ള ശേഷിയും ഇവയ്ക്കുണ്ട്. വിളവെടുത്ത പഴങ്ങളുടെ അളവ്, ഭാരം, എത്രമാത്രം പഴുത്തു, എവിടെനിന്ന് പറിച്ചെടുത്തു തുടങ്ങിയ വിവരങ്ങളും ഈ റോബോട്ടുകള്‍ രേഖപ്പെടുത്തും.

