ചികിത്സയ്ക്കായി അധിക ചെലവു മൂലം 50 കോടി ആളുകള്‍ കൊടും പട്ടിണിയില്‍
കോവിഡ് മഹാമാരിയെതുടര്‍ന്ന് ആരോഗ്യത്തിനും ചികിത്സയ്ക്കുമായി അമിത തുക ചിലവായത് മൂലം അമ്പത് കോടിയിലധികം ആളുകളെ കൊടും പട്ടിണിയിലേക്ക് തള്ളിവിട്ടുവെന്ന് ലോകാരോഗ്യ സംഘടനയും ലോകബാങ്കും അറിയിച്ചു.
കോവിഡ് മഹാമാരി ലോകത്തെ ആരോഗ്യ സംവിധാനത്തെ തകിടം മറിക്കുകയും സമ്പദ് വ്യവസ്ഥ 1930നേക്കാള്‍ മോശമാകുകയും ചെയ്തു.
ആരോഗ്യ സംരക്ഷണത്തിനായി ജനങ്ങള്‍ കൂടുതല്‍ തുക ചിലവഴിക്കേണ്ടിവരുന്നുവെന്നും രണ്ടു സംഘടനകളും സംയുക്തമായി നടത്തിയ പ്രസ്താവനയില്‍ പറഞ്ഞു.
സാമ്പത്തിക ബുദ്ധിമുട്ടോ ഭയമോ കൂടാതെ രാജ്യത്തെ എല്ലാ പൌരന്മാര്‍ക്കും ആരോഗ്യ പരിരക്ഷ ലഭിക്കുന്നുണ്ടോ എന്ന് പരിശോധിക്കാനുള്ള സംവിധാനങ്ങള്‍ ഊര്‍ജ്ജിതമാക്കണമെന്ന് എല്ലാ രാജ്യങ്ങളോടുമായി ലോകാരോഗ്യസംഘടന ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അദാനോം ഗബ്രിയോസസ് പറഞ്ഞു.
ആരോഗ്യ പരിരക്ഷ ഉറപ്പാക്കുന്നതില്‍ സര്‍ക്കാരുകള്‍ ശ്രദ്ധകേന്ദ്രീകരിക്കേണ്ട സമയം അതിക്രമിച്ചതായും അദ്ദേഹം പറഞ്ഞു.

