ബൈബിള്‍ നിരോധിക്കണമെന്ന് ഏകദേശം നാലിലൊന്ന് ബ്രിട്ടീഷുകാര്‍ ആഗ്രഹിക്കുന്നു
ലണ്ടന്‍: ബൈബിളിന്റെ പേജുകളില്‍ വിദ്വേഷ പ്രസംഗം ഉണ്ടെന്ന് തോന്നിയാല്‍ ഏകദേശം നാലിലൊന്ന് ബ്രിട്ടീഷുകാര്‍ ബൈബിളിനെ നിരോധിക്കണമെന്ന് ഒരു വോട്ടെടുപ്പില്‍ അഭിപ്രായപ്പെട്ടു.
കഴിഞ്ഞ മാസം പോളിംഗ് ഗ്രൂപ്പ് വൈറ്റ് സ്റ്റോണ്‍ ഇന്‍സൈറ്റ്സ് 2,088 പേരോട് ചില ചോദ്യങ്ങള്‍ ചോദിച്ചിരുന്നു. കുറ്റകരമായ ഭാഗങ്ങള്‍ എഡിറ്റ് ചെയ്യാന്‍ കഴിയുന്നില്ലെങ്കില്‍ വിദ്വേഷ പ്രസംഗം എന്നു ചിലര്‍ കരുതുന്ന പുസ്തകങ്ങള്‍ പൊതുവില്‍പ്പനയില്‍ നിന്ന് നിരോധിക്കണം.
ബൈബിള്‍ പോലെയുള്ള മതഗ്രന്ഥങ്ങള്‍ ഈ ചോദ്യത്തോട് 18-നും 34-നും ഇടയില്‍ പ്രായമുള്ള ചെറുപ്പക്കാര്‍ 23 ശതമാനം പേര്‍ ഈ പ്രസ്താവനയോട് യോജിക്കുന്നതായി പറഞ്ഞു. തുടര്‍ന്ന് 35 മുതല്‍ 54 വരെ പ്രായമുള്ളവരലില്‍ 17 ശതമാനവും 55 മുകളില്‍ പ്രായമുള്ളവരില്‍ 13 ശതമാനവും ഈ അഭിപ്രായത്തോടു യോജിക്കുന്നതായി പറഞ്ഞു.
യു.കെ.യിലെ അലയന്‍സ് ഡിഫന്റിംഗ് ഫ്രീഡത്തിന്റെ ലൂയിസ് മക്ളാച്ച് ഈ അഭിപ്രായ സര്‍വ്വേയില്‍ ആശങ്ക പ്രകടിപ്പിച്ചു. ഞങ്ങള്‍ ഇനി ബ്രിട്ടനില്‍ ഭൂരിപക്ഷ ക്രിസ്ത്യന്‍ ജനസംഖ്യ ആയിരിക്കില്ല.
എല്ലാവര്‍ക്കും അഭിപ്രായ സ്വതന്ത്ര്യവും വിശ്വാസവും സംരക്ഷിക്കാനുള്ള കൂടുതല്‍ കാരണമായി ഇതു മാറും മക്ളാച്ച് പറഞ്ഞു.
കണ്‍സര്‍വേറ്റീവ് ഗവണ്മെന്റിനു കീഴില്‍ സെന്‍സര്‍ഷിപ്പിലേക്കുളള ആശങ്കാജനകമായ നടപടികള്‍ ഇതിനകം സ്വീകരിച്ചിട്ടുണ്ടെന്നും, പൊതു സ്ഥലത്ത് ബൈബിള്‍ ഉദ്ധരിച്ച തെരുവ് പ്രസംഗകരെ അറസ്റ്റു ചെയ്യുകയും, ഗര്‍ഭഛിദ്ര ക്ളിനിക്കുകള്‍ക്കു സമീപം നിന്നുകൊണ്ട് ഗര്‍ഭഛിദ്ര നടപടികള്‍ക്കെതിരെ തലകുനിച്ച് പ്രാര്‍ത്ഥിച്ചവരെ അറസ്റ്റു ചെയ്തു കൊണ്ടുപോകുന്ന സംഭവങ്ങളും നടന്നു വരുന്നു.

