കാപ്പി കുടിക്കുവാന്‍ പാടില്ലാത്തവര്‍ ആരൊക്കെയാണ്

കാപ്പി കുടിക്കുവാന്‍ പാടില്ലാത്തവര്‍ ആരൊക്കെയാണ്

Health

കാപ്പി കുടിക്കുവാന്‍ പാടില്ലാത്തവര്‍ ആരൊക്കെയാണ്

നല്ലൊരു വിഭാഗം ആളുകള്‍ രാവിലെ തങ്ങളുടെ ജീവിതം ആരംഭിക്കുന്നത് ഒരു കപ്പ് കാപ്പിയോടുകൂടിയാണ്. കാപ്പിക്ക് ടൈപ്പ് 2 പ്രമേഹം, ഡിപ്രഷന്‍, പിരിമുറുക്കം എന്നിവ കുറയ്ക്കുവാനുള്ള കഴിവുണ്ടെന്ന് ആരോഗ്യ വിദഗ്ദ്ധര്‍ പറയുന്നു.

എന്നാല്‍ ഈ ആരോഗ്യ ഗുണങ്ങളുണ്ടെങ്കില്‍ പോലും ചില ആളുകള്‍ കാപ്പി കുടിക്കുന്നത് അത്ര നല്ലതല്ലെന്നും ചിലപ്പോള്‍ കാപ്പി കുടി നമുക്ക് ദോഷം വരുത്തിയേക്കുമെന്നും മുന്നറിയിപ്പു നല്‍കുന്നു.

ഉറക്കമില്ലായ്മ എന്ന ബുദ്ധിമുട്ടനുഭവിക്കുന്നവര്‍ യാതൊരു കാരണവശാലും കാപ്പി കുടിക്കുവാന്‍ പാടുള്ളതല്ല. സ്വഭാവികമായ ഉറക്കത്തെ കാപ്പിയുടെ ഉപയോഗം ഇല്ലയ്മ ചെയ്യും.

ഉറക്കം ലഭ്യമാകുന്നതിന് തലച്ചോറിനെ പ്രാപ്തമാക്കുന്ന അഡിനോസിനെ കൊഫീന്‍ നിര്‍വ്വീര്യമാക്കുന്നതിനാലാണ് ഇത്. ഇനി നിര്‍ബന്ധമാണെങ്കില്‍ ഉറങ്ങുവാന്‍ തയ്യാറെടുക്കുന്ന സമയത്തിനു മണിക്കൂറുകള്‍ക്ക് മുമ്പ് കാപ്പി കുടിക്കാവുന്നതാണ്.

അധികം ഉത്ക്കണ്ഠയുള്ളവരും കാപ്പി കുടിക്കരുത്. ഹൃദയമിടിപ്പ് അനിയന്ത്രിതമായി കൂടുക, പരിഭ്രമം എന്നി അനുഭവമുള്ളവരും കാപ്പി ഉപേക്ഷിക്കണം.

അടുത്തതായി കുറഞ്ഞ മെറ്റബോളിസമുള്ളവരും കാപ്പി കുടി ഒഴിവാക്കണം. തിരെ പറ്റാത്തവരാണെങ്കില്‍ രാവിലെ മാത്രമാക്കാം.

കാരണം കൊഫീന്‍ അടങ്ങിയിട്ടുള്ള പാനീയങ്ങള്‍ ശരീരത്തിലേക്ക് വൈറ്റമിനുകളുടെ ആഗീരണത്തെ തടയും. ഇത് അസിഡിറ്റിക്കും വയര്‍ പെരുകുന്നതിനും കാരണമാകും.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.