കഴിഞ്ഞ 2 വര്‍ഷത്തിനിടെ യു.എസില്‍ 137 അബോര്‍ഷന്‍ ക്ളിനിക്കുകള്‍ അടച്ചു പൂട്ടി

കഴിഞ്ഞ 2 വര്‍ഷത്തിനിടെ യു.എസില്‍ 137 അബോര്‍ഷന്‍ ക്ളിനിക്കുകള്‍ അടച്ചു പൂട്ടി

Breaking News Health USA

കഴിഞ്ഞ 2 വര്‍ഷത്തിനിടെ യു.എസില്‍ 137 അബോര്‍ഷന്‍ ക്ളിനിക്കുകള്‍ അടച്ചു പൂട്ടി

യു.എസില്‍ കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടയില്‍ 137 അബോര്‍ഷന്‍ ക്ളിനിക്കുകള്‍ ഒന്നുകില്‍ അടച്ചുപൂട്ടുകയോ താല്‍ക്കാലികമായി നിര്‍ത്തിവെയ്ക്കുകയോ ചെയ്തതായി ഒരു പ്രൊലൈഫ് (ഗര്‍ഭഛിദ്രത്തെ എതിര്‍ക്കുന്നവര്‍) ക്രിസ്ത്യന്‍ ആക്ടിവിസ്റ്റ് സംഘടനയായ ഓപ്റേഷന്‍ റെസ്ക്യു അറിയിച്ചു.

അലബാമ, അര്‍ക്കെന്‍സാസ്, ഐഡഹോ, ഇന്ത്യാന, കെന്റക്കി, ലൂസിയാന, മിസസിപ്പി, മിസോറി, നോര്‍ത്ത് ഡെക്കോട്ട, ഒക്ളഹോമ, സൌത്ത് ഡെക്കോട്ട, ടെന്നസി, ടെക്സാസ്, വെസ്റ്റ് വെര്‍ജീനിയ എന്നീ 14 സംസ്ഥാനങ്ങള്‍ ഗര്‍ഭഛിദ്രമുക്തമാണ്.

നിലവില്‍ യു.എസില്‍ 670 അബോര്‍ഷന്‍ ക്ളിനിക്കുകളാണുള്ളത്. 1991-ലെ മൊത്തം സൌകര്യങ്ങളില്‍ നിന്ന് 69 ശതമാനം കുറവ് രേഖപ്പെടുത്തുന്നു. അത് അക്കാലത്ത് 2,100 കവിഞ്ഞിരുന്നു.

1991- മുതല്‍ കണക്കുകള്‍ വച്ചു നോക്കിയാല്‍ ഇത് 69 ശതമാനം വലിയ കുറവാണ്. ഓപ്പറേഷന്‍ റെസ്ക്യു പ്രസിഡന്റ് ട്രോയ് ന്യൂമാന്‍ പറഞ്ഞു.

പ്രൊലൈഫ് പോലുള്ള സംഘടനകളുടെ ശക്തമായ ഇടപെടലുകളും വിശ്വസ്തരായ യു.എസ്. പൌരന്മാരുടെ നിരന്തരമായ ശ്രമങ്ങളുടെയും ഫലമാണ് ഈ വിജയമെന്ന് അദ്ദേഹം പറഞ്ഞു. എങ്കിലും എല്ലാവരും ജാഗ്രത പാലിക്കേണ്ടതുണ്ട്.

ഓണ്‍ലൈന്‍ അബോര്‍ഷന്‍ മരുന്നുകള്‍ വാങ്ങുന്നവരുടെ എണ്ണം കൂടുന്നുമുണ്ട്. ഇത് അപകടകരവുമാണ് ന്യൂമാന്‍ മുന്നറിയിപ്പ് നല്‍കുന്നു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.