അമിത പാനീയങ്ങള്‍ ഒഴിവാക്കുക; കരളിനു ദോഷം വരുത്തരുത്
വേനല്‍ക്കാലമായതോടെ ചൂടില്‍നിന്നും രക്ഷനേടാനായി നമ്മള്‍ നിരന്തരം പാനീയങ്ങള്‍ കഴിക്കാറുണ്ട്.
അവയില്‍ ഭൂരിഭാഗവും കൃത്രിമ പാനീയങ്ങളാണ് കുടിക്കുന്നത്. ശരീരത്തിനു ദോഷം വരുത്തുന്ന പ്രത്യേകിച്ച് കരളിന്റെ ആരോഗ്യത്തിനു ഹാനീകരമാകുന്ന ചില പാനീയങ്ങള്‍ നമ്മള്‍ നിയന്ത്രിക്കേണ്ടത് ആവശ്യമാണ്.
മധുരപാനീയങ്ങള്‍: മധുര പാനീയങ്ങള്‍ കരളിന്റെ ആരോഗ്യത്തിനു ഹാനീകരമാണ്.
ഫ്ളവേര്‍ഡ് ഫ്രൂട്ട് പഞ്ചസ്, ആരോഗ്യകരമാണെന്നു നമ്മള്‍ കരുതുന്ന ജ്യൂസുകള്‍, ഇവയിലെല്ലാം ആഡഡ് ഷുഗര്‍ ഉണ്ട്. ദ്രാവക രൂപത്തിലുള്ള ഈ പഞ്ചസാര വളരെ എളുപ്പത്തില്‍ ആഗീരണം ചെയ്യപ്പെടുകയും കരളിന് അമിത ഭാരം വരുത്തുകയും ചെയ്യും.
പഞ്ചസാര ഉപചയ പ്രവര്‍ത്തനം വഴി കൊഴുപ്പ് ആയി മാറുന്നു. ഇത് കരളിന്‍ അടിഞ്ഞുകൂടി നോണ്‍ ആല്‍ക്കഹോളിക് ഫാറ്റി ലിവര്‍ ഡിസീസിനു കാരണമാകും.
സോഫ്റ്റ് ഡ്രിങ്ക്സ്: സോഫ്റ്റ് ഡ്രിങ്ക്സുകള്‍ കരള്‍ രോഗത്തിന്റെ സാദ്ധ്യതാ ഘടകങ്ങള്‍ ഒന്നുമില്ലാത്തവരില്‍ പോലും കരളിനു ക്ഷതം ഉണ്ടാക്കുന്ന ഒരു പാനീയമാണ്.
കേവലമൊരു മധുരപാനീയമാണെന്നു കരുതാനാവില്ല.
കനേഡിയന്‍ ജേണല്‍ ഓഫ് ഗ്യാസ്ട്രോ എന്റോളജി ആന്‍ഡ് ഹൈപ്പെറ്റോളജിയില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ പറയുന്നത് സോഫ്റ്റ് ഡ്രിങ്ക്സുകളുടെ പതിവായ ഉപയോഗം കരളില്‍ കൊഴുപ്പ് അടിഞ്ഞു കൂടാനും നോണ്‍ ആല്‍ക്കഹോളിക് ഫാറ്റി ലിവറിനു കാരണമാകുന്നുവെന്നുമാണ്.
ഇത് ഗുരുതതരമായ കരള്‍ രോഗത്തിലേക്ക് നയിക്കുന്നു.

