കോവിഡ് ബാധിതരില്‍ കാന്‍സര്‍ ട്യൂമര്‍ വളര്‍ച്ച ചുരുങ്ങുന്നതായി കണ്ടെത്തല്‍

കോവിഡ് ബാധിതരില്‍ കാന്‍സര്‍ ട്യൂമര്‍ വളര്‍ച്ച ചുരുങ്ങുന്നതായി കണ്ടെത്തല്‍

Health

കോവിഡ് ബാധിതരില്‍ കാന്‍സര്‍ ട്യൂമര്‍ വളര്‍ച്ച ചുരുങ്ങുന്നതായി കണ്ടെത്തല്‍

കോവിഡ് വന്നത് കാന്‍സര്‍ രോഗികള്‍ക്ക് ഗുണമായോ? ദശലക്ഷക്കണക്കിനു പേരുടെ ജീവന്‍ അപഹരിച്ച കൊറോണ വൈറസ് കാന്‍സര്‍ രോഗികള്‍ക്ക് ഗുണകരമായേക്കാമെന്നാണ് പഠന റിപ്പോര്‍ട്ട്.

കാന്‍സര്‍ ട്യൂമറുകള്‍ ചുരുക്കാനുള്ള കഴിവ് കോവിഡ് 19-ന് ഉണ്ടെന്ന് നോര്‍ത്ത് വെസ്റ്റേണ്‍ മെഡിസിനില്‍ ക്ളിനിക്കില്‍ നടത്തിയ പഠനങ്ങളില്‍ കണ്ടെത്തിയതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.

കോവിഡ് 19 ബാധിച്ച ചില കാന്‍സര്‍ രോഗികളില്‍ ട്യൂമര്‍ ചുരുങ്ങുന്നതും ട്യൂമര്‍ വളര്‍ച്ച മന്ദഗതിയിലാകുന്നതും ശ്രദ്ധയില്‍പ്പെട്ടതാണ് ഡോക്ടര്‍മാരെ ഇതു സംബന്ധിച്ച ഗവേഷണത്തിനു പ്രേരിപ്പിച്ചത്.

നന്നേ ക്ഷീണിതരായ കാന്‍സര്‍ രോഗികളില്‍ ചിലര്‍ക്ക് കോവിഡ് ബാധിച്ചശേഷം കാന്‍സറിന്റെ വളര്‍ച്ച കുറയുന്നത് ശ്രദ്ധയില്‍പ്പെട്ടതായി പഠനത്തിന് നേതൃത്വം നല്‍കിയ നോര്‍ത്ത് വെസ്റ്റേണ്‍ യൂണിവേഴ്സിറ്റിയിലെ തെറാസിക് സര്‍ജറി ചീഫ് ഡോ. അങ്കിത് ഭരത് പറഞ്ഞു.

കോവിഡ് രോഗപ്രതിരോധ ശേഷിയെ വര്‍ദ്ധിപ്പിച്ചതാണോ ഈ ജീജ്ഞാസയാണ് പഠനം നടത്താന്‍ പ്രേരിപ്പിച്ചതെന്ന് അദ്ദേഹം പറഞ്ഞു.

കാന്‍സര്‍ ചികിത്സയില്‍ ഇതിന്റെ സാദ്ധ്യത ഉപയോഗപ്പെടുത്തുന്നത് സംബന്ധിച്ച് കൂടുതല്‍ പഠനം നടക്കേണ്ടതുണ്ട്. തങ്ങള്‍ പ്രാരംഭ ഘട്ടത്തിലാണെന്നും ക്ളിനിക്കല്‍ പരീക്ഷണങ്ങളുമായി മുന്നോട്ടു പോകുന്നുവെന്നും ഡോ. ഭരത് പറഞ്ഞു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.