പ്രതിരോധശേഷി കൈവരിക്കാന്‍ നെല്ലിക്ക

പ്രതിരോധശേഷി കൈവരിക്കാന്‍ നെല്ലിക്ക

Breaking News Health

പ്രതിരോധശേഷി കൈവരിക്കാന്‍ നെല്ലിക്ക
വൈറ്റമിന്‍ സി അടങ്ങിയ നെല്ലിക്ക മികച്ച ഒരു ആന്റി ഓക്സിഡന്റ് ആയതിനാല്‍ പലതരം രോഗങ്ങള്‍ക്കും നല്ലൊരു ഔഷധമാണ്.

ജലദോഷം, ചുമ, വായ്പൊട്ടല്‍ തുടങ്ങിയ പല രോഗങ്ങള്‍ക്കും ദഹനം വേഗത്തിലാക്കാനും നെല്ലിക്ക മികച്ചതാണ്.

ധാരാളം ഫൈബര്‍ അടങ്ങിയിരിക്കുന്നതിനാല്‍ നെല്ലിക്ക കഴിച്ചശേഷം വയര്‍ നിറഞ്ഞ പ്രതീതിയുണ്ടാകുകയും ഇതിനാല്‍ അമിതമായി ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കാനും സാധിക്കുന്നു.

കാലറി കുറഞ്ഞ ഈ പച്ചക്കറി ഭാരം കുറച്ച് ഫിറ്റ് ആകാന്‍ സഹായിക്കുന്നു. നെല്ലിക്കയില്‍ അടങ്ങിയിട്ടുള്ള ക്രോമിയം ശരീരത്തിലെ ചീത്ത കൊളസ്ട്രോളിനെ കുറയ്ക്കാന്‍ സഹായിക്കുന്നു. പ്രായത്തോടുകൂടി ശരീരത്തിന്റെ ചുളിവുകള്‍ വീഴുന്നതിനെ തടുക്കാനും നെല്ലിക്ക സഹായിക്കും.

ഇതിനായി നെല്ലിക്ക ജ്യൂസ് കഴിക്കുന്നതും ഉത്തമമാണ്. ദിവസവും നെല്ലിക്ക കഴിക്കുന്നത് ചര്‍മ്മത്തിന് തിളക്കം ലഭിക്കാനും മികച്ചതാണ്.

ശരീരത്തില്‍ കൊളസ്ട്രോള്‍ അടിഞ്ഞു കൂടാതിരിക്കാന്‍ സഹായിക്കുന്നതുവഴി നെല്ലിക്ക ഹൃദ്രോഗ സാധ്യതകളും കുറയ്ക്കുമെന്ന് പഠനങ്ങള്‍ പറയുന്നു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.