സഭാ ആരാധന നടത്തിയതിനു പാസ്റ്റര്‍ക്കും 8 വിശ്വാസികള്‍ക്കും 5 വര്‍ഷം തടവ്

സഭാ ആരാധന നടത്തിയതിനു പാസ്റ്റര്‍ക്കും 8 വിശ്വാസികള്‍ക്കും 5 വര്‍ഷം തടവ്

Breaking News Middle East

സഭാ ആരാധന നടത്തിയതിനു പാസ്റ്റര്‍ക്കും 8 വിശ്വാസികള്‍ക്കും 5 വര്‍ഷം തടവ്
ടെഹ്റാന്‍ ‍: ഇറാനില്‍ അംഗീകാരമില്ലാതെ സഭാ ആരാധന നടത്തിയതിന് പാസ്റ്റര്‍ക്കും 8 വിശ്വാസികള്‍ക്കും കോടതി 5 വര്‍ഷം തടവു ശിക്ഷ വിധിച്ചു.

ചര്‍ച്ച് ഓഫ് ഇറാന്‍ സഭയിലെ സഭാ നേതാവ് പാസ്റ്റര്‍ മത്ത്യാസ് ഹങ്ങ് നെജാദ്, മറ്റൊരു ചര്‍ച്ച് ഓഫ് ഇറാന്‍ സഭയിലെ വിശ്വാസികളായ ഷഹറൌസ് ഇസ്ളാം ഡൌസ്റ്റ്, ബബക് ഹൊസ്സൈന്‍ സാദേ, ബെഹ്നം അക്ളഗി, മെഹ്ദി ഖത്തിബി, മൊഹ്ഹമ്മദ് വഫദര്‍ ‍, കമാല്‍ നാമാനിയന്‍ ‍, ഹൊസ്സൈന്‍ കാദിവര്‍ ‍, ഖലില്‍ ദെഹ്ഘന്‍പൂര്‍ എന്നിവര്‍ക്കാണ് കോടതി ജയില്‍ ശിക്ഷ വിധിച്ചത്.

പാസ്റ്റര്‍ മത്ത്യാസ് ഫെബ്രുവരി 1-നാണ് സഭാ ശുശ്രൂഷയ്ക്കിടെ ഇസ്ളാമിക് റവല്യൂഷണറി ഗാര്‍ഡിന്റെ റെയ്ഡിനെ തുടര്‍ന്ന് അറസ്റ്റിലായത്. ആ സമയങ്ങളില്‍ത്തന്നെ മറ്റൊരു സഭയിലും സമാന രീതിയില്‍ റെയ്ഡു നടത്തിയാണ് ബാക്കിയുള്ളവരെയും അറസ്റ്റു ചെയ്തത്.

ഈ കേസില്‍ ജൂലൈ 24-നും സെപ്റ്റംബര്‍ 23-നും കോടതിയില്‍ വിസ്താരം നടന്നിരുന്നു. ഇതിനെത്തുടര്‍ന്നാണു കഴിഞ്ഞ ദിവസം കോടതി വിധിയുണ്ടായത്.