യിരെമ്യാവിന്റെ പ്രവചന നിവൃത്തിയായി യെരുശലേം ദൈവാലയ സ്ഥലത്ത് മണവാളന്മാരും മണവാട്ടിമാരും

യിരെമ്യാവിന്റെ പ്രവചന നിവൃത്തിയായി യെരുശലേം ദൈവാലയ സ്ഥലത്ത് മണവാളന്മാരും മണവാട്ടിമാരും

Breaking News Global Middle East

യിരെമ്യാവിന്റെ പ്രവചന നിവൃത്തിയായി യെരുശലേം ദൈവാലയ സ്ഥലത്ത് മണവാളന്മാരും മണവാട്ടിമാരും
യെരുശലേം: ബൈബിളില്‍ യിരെമ്യാവ് നടത്തിയ പ്രവചനം നിവൃത്തിയാക്കിക്കൊണ്ട് യെരുശലേം ദൈവാലയ സ്ഥാനത്ത് യഹോവയ്ക്കു സ്തോത്ര യാഗമായി മണവാളന്മാരും മണവാട്ടികളും.

ഹീബ്രു പുണ്യ മാസമായ ഇത്തവണത്തെ തിഷ്റേയി സീസണില്‍ (സെപ്റ്റംബര്‍ ‍, ഒക്ടോബര്‍ മാസത്തിലെ 30 ദിവസം) നൂറുകണക്കിനു മണവാളന്മാരും മണവാട്ടികളും, ദമ്പതികളുമാണ് സ്തോത്രയാഗം അര്‍പ്പിക്കാനായി എത്തിച്ചേര്‍ന്നത്.

ആളുകളുടെ വരവില്‍ മുന്‍ വര്‍ഷത്തേക്കാള്‍ റെക്കോര്‍ഡ് ഇത്തവണയുണ്ടായി. 5940 യെഹൂദ യുവതി-യുവാക്കളാണ് യെരുശലേം ദൈവാലയം സ്ഥിതി ചെയ്തിരുന്ന സ്ഥലമായ ഇപ്പോഴത്തെ ടെമ്പിള്‍ മൌണ്ടില്‍ എത്തിയത്. കഴിഞ്ഞ വര്‍ഷം ഇത് 4,702 പേരായിരുന്നു.

യിരെമ്യാവ് പ്രവാചകന്‍ ഭാവിയില്‍ യെരുശലേം ദൈവാലയത്തിന്റെ അവസ്ഥയെക്കുറിച്ച് 2500 വര്‍ഷങ്ങള്‍ക്കു മുമ്പ് പ്രവചിച്ചിരുന്നു. “യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു.”നുഷ്യരും, മൃഗവും ഇല്ലാതെ ശൂന്യമായിരിക്കുന്നു എന്നു നിങ്ങള്‍ പറയുന്ന ഈ സ്ഥലവത്തും യെഹൂദ പട്ടണങ്ങളിലും മനുഷ്യനോ, നിവാസികളോ, മൃഗമോ, ഇല്ലാതെ ശൂന്യമായിരിക്കുന്ന യെരുശലേം വീഥികളിലും ഇനിയും ആനന്ദ ഘോഷവും, സന്തോഷ ധ്വനിയും, മണവാളന്റെ സ്വരവും, മണവാട്ടിയുടെ സ്വരവും, സൈന്യങ്ങളുടെ യഹോവയെ സ്തുതിപ്പിന്‍ ‍, യഹോവ നല്ലവനല്ലോ, അവന്റെ ദയ എന്നേക്കുമുള്ളത് എന്നു പറയുന്നവരുടെ ശബ്ദവും , യഹോവയുടെ ആലയത്തില്‍ സ്തോത്രയാഗം കൊണ്ടുവരുന്നവരുടെ ശബ്ദവും കേള്‍ക്കും, ഞാന്‍ ദേശത്തിന്റെ സ്ഥിതി മാറ്റി പണ്ടത്തേപ്പോലെയാക്കും എന്നു യഹോവ അരുളിച്ചെയ്യുന്നു”. (യിരെ. 33:10,11) എന്നു ബൈബിളില്‍ പറയുന്നു.

പ്രവാചകന്‍ പ്രവചന ദൌത്യത്തിനായി 626 ബി.സിയിലാണ് ദൈവത്താല്‍ വിളിക്കപ്പെട്ടത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നും യെഹൂദ മണവാളന്‍ ‍-മണവാട്ടി ദമ്പതികളും കുടുംബങ്ങളും തങ്ങളുടെ ദൈവിക നന്മകളുടെ നന്ദിയായി സ്തോത്രയാഗങ്ങള്‍ അര്‍പ്പിക്കാനായി എത്തിച്ചേരുകയാണ്. കൊച്ചുകുട്ടികളുടെ ജന്മ ദിനവേളകളിലും പ്രതിഷ്ഠാ ദിനങ്ങളിലും പലരും കടന്നുവന്നു ദൈവത്തെ സ്തുതിക്കുന്നു.