പന്നിയുടെ കോശങ്ങള്‍ ഉപയോഗിച്ച് നേത്ര ചികിത്സ വിജയത്തിലേക്ക്

പന്നിയുടെ കോശങ്ങള്‍ ഉപയോഗിച്ച് നേത്ര ചികിത്സ വിജയത്തിലേക്ക്

Breaking News Health Others

പന്നിയുടെ കോശങ്ങള്‍ ഉപയോഗിച്ച് നേത്ര ചികിത്സ വിജയത്തിലേക്ക്
ലണ്ടന്‍ ‍: പന്നിയുടെ ത്വക്കില്‍നിന്നും വേര്‍തിരിച്ച ഘടകങ്ങള്‍ ഉപയോഗിച്ചുള്ള നേത്ര ചികിത്സ വിജയത്തിലേക്ക്.

ഭാഗികമായി കാഴ്ചശക്തി നഷ്ടപ്പെട്ട 20 പേരില്‍ നടത്തിയ ശസ്ത്രക്രിയ വിജയമാണെന്ന് ഗവേഷകര്‍ ‍. ലിന്‍കോപിങ് സര്‍വ്വകലാശാലയിലെ ഗവേഷകരാണ് പുതിയ കോര്‍ണിയ ഇംപ്ളാന്റ് വികസിപ്പിച്ചെടുത്തത്. ഇവ വന്‍തോതില്‍ ഉല്‍പ്പാദിപ്പിക്കാമെന്നുള്ളതാണ് പ്രത്യേകത.

കോര്‍ണിയ ഇംപ്ളാന്റ് രണ്ടു വര്‍ഷം വരെ സൂക്ഷിക്കാനാകുമെന്നു ഗവേഷണത്തിനു നേതൃത്വം നല്‍കിയ പ്രൊഫ. നീല്‍ ലഗേസി അറിയിച്ചു. കോര്‍ണിയയുടെ തകരാര്‍ മൂലം ലോകത്ത് 1.27 കോടി പേര്‍ക്കാണ് കാഴ്ച നഷ്ടമായിട്ടുള്ളത്.

ഇവരില്‍ 1.42 ശതമാനം പേര്‍ക്കു മാത്രമാണ് നേത്രപടലം ലഭിക്കുന്നത്. പുതിയ സാങ്കതേതിക വിദ്യ ഈ പ്രതിസന്ധി പരിഹരിക്കാന്‍ സഹായിക്കുമെന്നു ഗവേഷകര്‍ പറയുന്നു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.