എവറസ്റ്റിന്റെ ഉയരത്തിന്റെ കണക്കില്‍ ചൈനയ്ക്കു സംശയം

എവറസ്റ്റിന്റെ ഉയരത്തിന്റെ കണക്കില്‍ ചൈനയ്ക്കു സംശയം

Breaking News Top News

എവറസ്റ്റിന്റെ ഉയരത്തിന്റെ കണക്കില്‍ ചൈനയ്ക്കു സംശയം; വീണ്ടും അളക്കുന്നു
ബീജിംഗ്: എവറസ്റ്റ് കൊടുമുടിയുടെ ഉയരത്തിന്റെ കാര്യത്തില്‍ നേപ്പാളിന്റെ കണക്ക് ശരിയല്ലെന്നാ ആരോപിച്ച് ചൈന പുതിയ കണക്കെടുപ്പ് നടത്തുകയാണ്.

ലോകം കോവിഡ് ഭീതിയില്‍ കഴിയുന്നതിനിടെ കോവിഡിന്റെ പ്രഭവ കേന്ദ്രമായ ചൈനയ്ക്കെതിരായി അമേരിക്ക പോലുള്ള രാഷ്ട്രങ്ങള്‍ വിമര്‍ശനങ്ങള്‍ നടത്തുമ്പോഴാണ് ചൈന ഇത്തരമൊരു കണ്ടുപിടുത്തവുമായി രംഗത്തു വന്നിരിക്കുന്നത്.

മുമ്പു രണ്ടു തവണ അളന്ന് ഉയരം തിട്ടപ്പെടുത്തിയ ചൈനയാണ് വീണ്ടും അളക്കുന്നത്. ചൈനയുടെ കണക്കില്‍ എവറസ്റ്റിന്റെ ഉയരം നേപ്പാളിന്റെ കണക്കിനേക്കാള്‍ നാലു മീറ്റര്‍ കുറവാണെന്നാണ് ഇതിനു പിന്നിലെ കാരണം.

ഇതു സ്ഥിരീകരിക്കാനുള്ള ചൈനയുടെ സര്‍വ്വേ സംഘം എവറസ്റ്റ് അളക്കുകയാണ്. ടിബറ്റ് വഴിയാണ് സംഘം എവറസ്റ്റിലെത്തിയത്. കണക്ക് പ്രകാരം 8,844.43 മീറ്റര്‍ തന്നെയാണോ എവറസ്റ്റിന്റെ ഉയരമെന്നാണ് സംഘം വിലയിരുത്തുന്നത്.

ചൈന ഇതിനു മുമ്പ് രണ്ടു തവണ അളന്നിട്ടുണ്ട്. 1975-ല്‍ അളന്നപ്പോള്‍ 8,848.13 മീറ്റര്‍ ഉയരമാണ് കണ്ടെത്തിയത്. കൊടുമുടിക്ക് 8,844.43 മീറ്റര്‍ ഉയരമുണ്ടെന്നാണ് 2005-ലെ സര്‍വ്വേയില്‍ കണ്ടെത്തിയത്.

1961-ല്‍ എവറസ്റ്റ് കൊടുമുടിയിലൂടെ അതിര്‍ത്തി രേഖപ്പെടുത്തിയാണ് ചൈനയും നേപ്പാളും തങ്ങളുടെ അതിര്‍ത്തി തര്‍ക്കം പരിഹരിച്ചത്.