അസംബ്ലീസ് ഓഫ് ഗോഡിനു പുതിയ ഓഫീസ് സമുച്ചയം:
പനലൂർ ആസ്ഥാനമായുള്ള അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് കൗൺസിലിനു പുനലൂർ ഓഫീസ് കൂടാതെ പറന്തൽ കൺവൻഷൻ ഗ്രൗണ്ടുമായി ബന്ധപ്പെട്ട് പുതിയ ഒരു ഓഫീസ് സമുച്ചയം ഈ വർഷത്തെ ജനറൽ കൺവൻഷനോടനുബന്ധിച്ച് 2026 ജനുവരി 28 നു ഉദ്ഘാടനം ചെയ്യപ്പെടുകയാണു.
ബഹു. ടി ജെ ശമുവൽ സാർ സൂപ്രണ്ടായി ചുമതല ഏറ്റ ശേഷമാണു അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് കൗൺസിലിനു 1990 ൽ ഒരു ഓഫീസ് എന്ന ആശയം ഉടലെടുക്കുന്നത്.
അതിനു മുമ്പ് അതാതു കാലത്തെ സൂപ്രണ്ടിന്റെ വീട് ഓഫീസായി ഉപയോഗിക്കുകയായിരുന്നു.
ബഹു. പാസ്റ്റർ പി ഡി ജോൺസൺ നിത്യതയിൽ പ്രവേശിച്ചശേഷം പാസ്റ്റർ ടി ജെ ശമുവേൽ സാർ സൂപ്രണ്ടായപ്പോൾ താൻ പാർക്കുന്ന കരവാളൂരെ വീടിനു സമീപത്തായി ഒരു വീട് വാടകയ്ക്ക് ഏടുത്ത് ഓഫീസായി പ്രവർത്തിച്ചു.
പാസ്റ്റർ ടോമിനെയും ബ്രദർ ജയിംസിനെയും ഓഫീസിൽ ജോലിക്കായി നിയമിച്ചു. അപ്പോൾ തന്നെ പുനലൂർ ടൗണിൽ ഒന്നര ഏക്കറോളം വസ്തു കൺവൻഷൻ ഗ്രൗണ്ടിനായും ഓഫീസ് ബിൽഡിംഗിനായും വാങ്ങി ബിൽഡിംഗിനുള്ള മുനിസിപ്പാലിറ്റി പെർമ്മിഷനും എടുത്തിരുന്നു.
പിന്നീട് ബഹു. പാസ്റ്റർ പി എസ് ഫിലിപ്പ് സാർ സൂപ്രണ്ടായപ്പോൾ തന്റെ വീടിനടുത്ത് മുസാവരികുന്നിൽ ഒരു വാടക വീട്ടിൽ ഓഫീസ് മാറ്റി പ്രവർത്തനം നടത്തുകയും പുനലൂർ കൺവൻഷൻ ഗ്രൗണ്ടിൽ അസംബ്ലീസ് ഓഫ് ഗോഡിനു സ്വന്തമായി ഒരു ഓഫീസ് ബിൽഡിംഗ് നിർമ്മിക്കയുമുണ്ടായി.
വീണ്ടും ബഹു. ടി ജെ ശമുവേൽ സാർ സൂപ്രണ്ടായ ശേഷം ഓഫീസ് ബിൽഡിംഗ് വലുതാക്കി അതിൽ പ്രയർ ഹാളും പ്രസ്ബിറ്ററി ഹാളും മ്യൂസിയവും നിർമ്മിച്ച് ഓഫീസ് സൗകര്യം വിപുലീകരിക്കയും ചെയ്തു.
ഓഫീസ് സ്റ്റാഫുകളുടെ എണ്ണം വർദ്ധിപ്പിച്ച് വിവിധ കൗണ്ടറുകൾ അവർക്കായി ക്രമീകരിച്ചു. സഭകളുടെയും ശുശ്രൂഷകന്മാരുടെയും എണ്ണം വർദ്ധിച്ചതോടുകൂടി ഓഫീസ് ജോലികളും വർദ്ധിച്ചതിനാൽ ഓഫീസിന്റെ എല്ലാ നടപടി ക്രമങ്ങളും ഇന്നത്തെ മെച്ചപ്പെട്ട നിലവാരത്തിൽ ക്രമീകൃതമായ രീതിയിൽ എത്തിച്ചതിൽ മുഖ്യ പങ്കു വഹിച്ച ബഹു. ടി ജെ ശമുവേൽ സാറിന്റെ ദർശ്ശനങ്ങളും ആശയങ്ങളും അദ്ധ്വാനങ്ങളും വിലമതിക്കാനാവാത്തതാണു.
ബഹു. പി എസ് ഫിലിപ്പ് സാർ സൂപ്രണ്ടായ അവസാന കാലഘട്ടത്തിൽ പുനലൂർ ഗ്രൗണ്ടിൽ ജനത്തെ ഉൾക്കൊള്ളിക്കാൻ കഴിയാതെ വന്നതിനാൽ പറന്തലിൽ ആറു ഏക്കറോളം ഭൂമി വാങ്ങി ജനറൽ കൺവൻഷൻ അവിടേക്ക് മാറിയതോടുകൂടി കൺവൻഷനിൽ ജനത്തിന്റെ തിരക്ക് വർദ്ധിച്ചു. കൺവൻഷൻ സമയത്തേക്ക് താൽക്കാലിക ഓഫീസും ഗസ്റ്റ് റൂമൂം നിർമ്മിച്ചായിരുന്നു ഓഫീസ് പ്രവർത്തിച്ചിരുന്നത്.
എന്നാൽ ഫിലിപ്പ് സാർ കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ട ശേഷം ബഹു. ടി ജെ ശമുവേൽ സാർ സൂപ്രണ്ടായി ചുമതല ഏൽക്കുകയും മൂന്നേകാൽ ഏക്കർ കരഭൂമി കൂടി വാങ്ങി പറന്തലിൽ കൺവൻഷൻ സെന്ററിനോടനുബന്ധിച്ചു വിപുലമായ കെട്ടിട സമുച്ചയങ്ങൾക്ക് പദ്ധതി തയ്യാറാക്കി വരികയും ചെയ്യുന്നതോടൊപ്പം എം സി റോഡിനു അഭിമുഖമായി ഒരു ഓഫീസ് സമുച്ചയം രണ്ടു നിലകളിലായി പണിതു പൂർത്തിയാക്കി ജനുവരി 28 നു പ്രാർത്ഥിച്ച് പ്രവർത്തനം ആരംഭിക്കുവാൻ ദൈവം കൃപ ചെയ്തിരിക്കുന്നു.
അസംബ്ലീസ് ഓഫ് ഗോഡിനു അഭിമാനമായി വിശാലവും അതിമനോഹരവുമായ ഈ ഓഫീസ് സമുച്ചയത്തിൽ കോൺഫ്രൻസ് ഹാളുകൾ, ഡൈനിംഗ് ഹോൾ, പ്രയർ ഹാൾ, ഓഫീസ് ക്യാബിനുകൾ, എക്സി. കമ്മറ്റി ഓഫീസ്, ഗസ്റ്റ് ബഡ് റൂം, ടോയ്‌ലറ്റുകൾ മുതലായവ ഉണ്ട് എന്നത് ഒരു പ്രത്യേകതയാണു.
പത്തിൽ അധികം പേർക്ക് ഒരുമിച്ച് മുകൾ നിലയിലെത്താവുന്ന ലിഫ്റ്റ് സഹിതം ആധുനിക സൗകര്യങ്ങളോടുകൂടിയ അതിമനോഹരമായ ഈ കെട്ടിടത്തിന്റെ അടിസ്ഥാന ശില പ്രാർത്ഥിച്ച് സ്ഥാപിച്ചത് 2025 ജനുവരി 29 ആണു.
നിർമ്മാണം പൂർത്തിയാക്കി സമർപ്പിക്കുന്നത് 2026 ജനുവരി 28 നാണു. കൃത്യം ഒരു വർഷം കൊണ്ടു അത്യുത്സാഹത്തോടെ നിർമ്മാണം പൂർത്തിയാക്കിയതു ഇളമ്പൽ എ ജി സംഭാംഗമായ ബ്രദർ ബാബു യോഹന്നാനും അദ്ദേഹത്തിന്റെ TK Builders & Developers, Kottarakkara (IBS Group) എന്ന സ്ഥാപനവുമാണു.
ഇതിന്റെ ആർക്കിടെക്ട്, എഞ്ചിനീയർമാർ, സൂപ്പർവൈസർ, കോൺട്രാക്ടർ, ഇലക്ടിക്കൽ & പ്ലംബിംഗ് വർക്കേഴ്സ്, മരപ്പണിക്കാർ, കൽപ്പണിക്കാർ, ഇതര തൊഴിലാളികൾ ഏവരുടെയും കഠിനാദ്ധ്വാനത്തിനു ദൈവം പൂർണ്ണ പ്രതിഫലം നൽകട്ടെ. ഈ കെട്ടിട നിർമ്മാണത്തിനു ആവശ്യമായ സാമ്പത്തിക ശ്രോതസ്സ് കണ്ടെത്തിയ ബഹു. ടി ജെ ശമുവേൽ സാറിനും ആശയവും അംഗീകാരവും നൽകിയ എക്സി.
കമ്മറ്റി അംഗങ്ങൾക്കും സാമ്പത്തിക സഹായ ചെയ്ത ദൈവദാസന്മാർക്കും അവരുടെ കുടുംബാംഗങ്ങൾക്കും അഭിനന്ദനങ്ങൾ അറിയിക്കുന്നതോടോപ്പം പന്തളം തെക്കേക്കര പഞ്ചായത്ത് അധികാരികൾക്ക് നന്ദി അറിയിക്കയും ചെയ്യുന്നു.
പറന്തൽ ഗ്രാമത്തിനും, ദേശത്തിനും അയൽപക്കത്തും ചുറ്റുപാടുകളിലും ഉള്ളവർക്കും ഈ കെട്ടിടവും ഈ ഗ്രൗണ്ടും എന്നും ഒരു അനുഗ്രഹമായി തീരട്ടെ.
പാസ്റ്റർ ടി വി തങ്കച്ചൻ

