ഇറാനില്‍ പാസ്റ്റര്‍മാരുടെ കുടുംബങ്ങളെ അറസ്റ്റു ചെയ്തു
ടെഹ്റാന്‍ : ഇറാനില്‍ പാസ്റ്റര്‍മാരുടെ കുടുംബാംഗങ്ങളെ പോലീസ് അറസ്റ്റു ചെയ്തു. ആഗസ്റ്റ് 26-ന് വടക്കന്‍ ടെഹ്റാനിലെ ഫിറോസ് കൗഹ് കൗണ്ടിയിലെ ആല്‍ബര്‍സ് മൗണ്ടനു സമീപത്തുവെച്ചാണ് അറസ്റ്റു ചെയ്ത്. ഇവിടെ ഒരു വിവാഹ ചടങ്ങില്‍ പങ്കെടുത്തശേഷം വിനോദയാത്ര ചെയ്യുമ്പോഴായിരുന്നു അറസ്റ്റ്.
റാമിയേല്‍ ബെറ്റ് താമറാസ്, അമിന്‍ നാദര്‍ അഫ്ഷര്‍ , ഹദി അസ്കരെ, മൊഹമ്മദ് ദഹ്നെ, അമീര്‍ സിന ദസ്ത്രി എന്നിവരാണ് അറസ്റ്റു ചെയ്യപ്പെട്ടത്. ഇവര്‍ ഭാര്യമാരും കുട്ടികളുമായി യാത്ര ചെയ്യുമ്പള്‍ സുരക്ഷാ പോലീസാണ് അറസ്റ്റു ചെയ്ത്.
റാമിയേല്‍ ബെറ്റ് അസ്സീറിയന്‍ പെന്തക്കോസ്തല്‍ ചര്‍ച്ചിന്റെ പാസ്റ്ററുടെ മകനാണ്.
ഇദ്ദേഹവും അമിന്‍ നാദറും അടുത്ത ചില വര്‍ഷങ്ങള്‍ക്കു മുമ്പാണ് ഇസ്ലാം മതത്തില്‍നിന്നും രക്ഷിക്കപ്പെട്ടു വന്നത്.
ഇറാനില്‍ വിവാഹ ചടങ്ങുകള്‍ ഇസ്ലാമിക ആചാര പ്രകാരം നടത്തണമെന്ന് നിര്‍ബന്ധമാണ്. 15 പേരോളം വിവാഹ ശുശ്രൂഷയില്‍ പങ്കെടുത്തിരുന്നു. വിവരം അറിഞ്ഞെത്തിയ പോലീസ് എല്ലാവരേയും കസ്റ്റഡിയിലെടുക്കുകയായിരുന്നു. എന്നാല്‍ സ്ത്രീകളേയും കുട്ടികളേയും അറസ്റ്റു ചെയ്തിട്ടില്ല.

