യിസ്രായേല്‍ വിമര്‍ശനം: മാര്‍പ്പാപ്പയ്ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി റോം യഹൂദ ചീഫ് റബ്ബി
റോം: യിസ്രായേല്‍ ഗാസ്സ പോരാട്ടത്തെ വിമര്‍ശിച്ചു സംസാരിച്ച ഫ്രാന്‍സിസ് മാര്‍പാപ്പയെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് റോമിലെ യഹൂദ ചീഫ് റബ്ബി.
പോപ്പ് നടത്തിയത് തിരഞ്ഞെടുത്ത ചില വിഷയങ്ങളില്‍ മാത്രമുള്ള രോക്ഷ പ്രകടനമാണെന്ന് റബ്ബി റിക്കാര്‍ഡോ ഡിസെഗ്നി പറഞ്ഞു. കത്തോലിക്കാ-യഹൂദ സംവാദത്തിന്റെ 36-മത്തെ വാര്‍ഷിക ദിനത്തോടനുബന്ധിച്ച് വ്യാഴാഴ്ച നടന്ന ചടങ്ങിലായിരുന്നു യഹൂദ ചീഫ് റബ്ബിയുടെ പ്രതികരണം.
സുഡാന്, യെമന്‍, സിറിയ, എത്യോപ്യ എന്നീ രാജ്യങ്ങള്‍ ഉള്‍പ്പെടെ മറ്റും ലോക സംഘര്‍ഷങ്ങള്‍ നടന്നുകൊണ്ടിരിക്കുമ്പോള്‍ മാര്‍പാപ്പ യിസ്രായേലിലേക്ക് അനാവശ്യമായി ശ്രദ്ധ കേന്ദേരീകരിക്കുന്നതായി റബ്ബി ആരോപിക്കുന്നു.
2001 മുതല്‍ റോമിലെ യഹൂദ സമൂഹത്തിന്റെ ആത്മീയ നേതാവാണ് റബ്ബി റിക്കാര്‍ഡോ. സെലക്ടീവ് രോക്ഷം മാര്‍പാപ്പയുടെ ശക്തിയെ ദുര്‍ബലപ്പെടുത്തുന്നു. എല്ലാവരുടെയും കഷ്ടതകളെയും അപലപിക്കണം.
ലോകത്തെ രണ്ടായി കാണുന്ന സമീപനം മാര്‍പാപ്പയ്ക്ക് ചേരില്ല. പക്ഷെ അതാണ് യിസ്രായേലിന്റെ കാര്യത്തില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ ചെയ്യുന്നതെന്ന് റബ്ബി റിക്കാര്‍ഡോ കുറ്റപ്പെടുത്തി.
യിസ്രായേല്‍ ഗാസ്സയില്‍ നടത്തുന്ന മനുഷ്യത്വ രഹിതമായ വംശഹത്യ എന്നായിരുന്നു അടുത്തിടെ മാര്‍പാപ്പയുടെ വിമര്‍ശനം. ഇതിനെതിരെ യിസ്രായേല്‍ പ്രധാനമന്ത്രി ഉള്‍പ്പെടെ ശക്തമായി പ്രതികരിച്ചിരുന്നു.

