അറിയാമോ വീട്ടു പറമ്പിലെ സാമ്പാര്‍ ചീരയുടെ ഗുണങ്ങള്‍

Cookery Health Karshika Vartha

അറിയാമോ വീട്ടു പറമ്പിലെ സാമ്പാര്‍ ചീരയുടെ ഗുണങ്ങള്‍
നമ്മുടെ പറമ്പുകളിലും മറ്റും തഴച്ചു വളരുന്ന ഒരു ഇലക്കറിയാണ് സാമ്പാര്‍ ചീര. ഇതിന്റെ ഗുണമേന്മകള്‍ പഴമക്കാര്‍ പറയാറുണ്ട്.

വാട്ടര്‍ ലിംഫ്, പരിപ്പു ചീര എന്നും പേരുള്ള സാമ്പാര്‍ ചീര ഔഷമൂല്യമുള്ള സസ്യമാണ്. വിറ്റാമിന്‍ എ ധാരാളമായി അടങ്ങിയിട്ടുള്ള സാമ്പാര്‍ ചീരയില്‍ കാല്‍സ്യം, ഫോസ്ഫറസ്, ഇരുമ്പ് തുടങ്ങിയ പോഷക മൂല്യങ്ങളുടെയും കലവറ കൂടിയാണ്.

മീസില്‍സ് മുതല്‍ പ്രമേഹം വരെയുള്ള രോഗങ്ങള്‍ ശമിപ്പിക്കാന്‍ കഴിവുണ്ട്. കാല്‍സ്യം ധാരാളമുള്ളതിനാല്‍ എല്ലുകളുടെയും പല്ലിന്റെയും ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നു. ഇരുമ്പ് ധാരാളമുള്ളതിനാല്‍ വിളര്‍ച്ചയ്ക്കു പരിഹാരമാണ്.

അതിനാല്‍ സ്ത്രീകളും കുട്ടികളും ഇവ ഉള്‍പ്പെട്ട ആഹാരം കഴിക്കണം. സാമ്പാറിനു കൊഴുപ്പു കൂട്ടാനായി പലരും ഈ ചീര ഉപയോഗിച്ചു വരുന്നുണ്ട്. അതിനാലാണ് സാമ്പാര്‍ ചീര എന്ന പേര്‍ ലഭിച്ചത്.

Comments are closed.