ക്രൈസ്തവ വിശ്വാസം ത്യജിക്കാന്‍ ജാര്‍ഖണ്ഡിലെ ക്രിസ്ത്യന്‍ കുടുംബങ്ങള്‍ക്ക് ഭീഷണി

ക്രൈസ്തവ വിശ്വാസം ത്യജിക്കാന്‍ ജാര്‍ഖണ്ഡിലെ ക്രിസ്ത്യന്‍ കുടുംബങ്ങള്‍ക്ക് ഭീഷണി

Breaking News Global India

ക്രൈസ്തവ വിശ്വാസം ത്യജിക്കാന്‍ ജാര്‍ഖണ്ഡിലെ ക്രിസ്ത്യന്‍ കുടുംബങ്ങള്‍ക്ക് ഭീഷണി
പലാമു: ക്രൈസ്തവ വിശ്വാസം ത്ജിച്ചു മടങ്ങി വരണമെന്നാവശ്യപ്പെട്ട് ജാര്‍ഖണ്ഡിലെ വിശ്വാസി കുടുംബങ്ങള്‍ക്കു ഭീഷണിയും പീഢനവും.

പലാമു ജില്ലയിലെ പഠാന്‍ ഗ്രാമത്തിലെ കൃപാഭവന്‍ ശാലേം ചര്‍ച്ചിലെ വിശ്വാസികള്‍ക്കാണ് ഗ്രാമത്തലവന്റെ നേതൃത്വത്തിലുള്ള വര്‍ഗ്ഗീയ ശക്തികളുടെ പീഢനം. ഇവിടത്തെ 16 വിശ്വാസി കുടുംബങ്ങളില്‍പ്പെട്ടവര്‍ കൃഷിപ്പണി ചെയ്താണ് ഉപജീവനം കഴിക്കുന്നത്.

കഴിഞ്ഞ മാസം ഈ പ്രദേശത്തെ മത നേതാവും അനുയായികളും ക്രൈസ്തവ വിശ്വാസം ഉപേക്ഷിക്കണമെന്നും പഴയ ആചാരത്തിലേക്കു മടങ്ങി വരണമെന്നും ആവശ്യപ്പെടുകയുണ്ടായി. ഇല്ലെങ്കില്‍ നിങ്ങളുടെ കൃഷി സ്ഥലങ്ങള്‍ നഷ്ടമാകുമെന്നും ജീവന്‍തന്നെ അപകടത്തിലാകുമെന്നും ഭീഷണി മുഴക്കി.

ഇതിനെ എതിര്‍ത്തവരെ ക്രൂരമായി മര്‍ദ്ദിക്കുകയും വടികളും ആയുധങ്ങളുമായി ആക്രമിക്കുകയും ചെയ്തതായി സഭാ ശുശ്രൂഷകന്‍ പാസ്റ്റര്‍ സരംബ്ജിത് ഭാരതി പറഞ്ഞു. തന്റെ സ്വതന്ത്ര സഭയില്‍ 250-300 വിശ്വാസികള്‍ കടന്നു വരുന്നുണ്ട്. ഇവരില്‍ 130 പേര്‍ക്കാണ് പീഢനങ്ങള്‍ ‍. ആക്രമണത്തില്‍ പരിക്കേറ്റ സ്ത്രീകളടക്കമുള്ളവര്‍ വിവിധ ആശുപത്രികളില്‍ ചികിത്സ തേടുകയുണ്ടായി.