കോവിഡിനെ പ്രതിരോധിക്കാന്‍ മുലപ്പാലിനു കഴിയുമോ

കോവിഡിനെ പ്രതിരോധിക്കാന്‍ മുലപ്പാലിനു കഴിയുമോ

Breaking News Europe

കോവിഡിനെ പ്രതിരോധിക്കാന്‍ മുലപ്പാലിനു കഴിയുമോ? റഷ്യ ഗവേഷണത്തില്‍
മോസ്ക്കോ: കോവിഡിനെതിരെ ലോകത്ത് പ്രതിരോധ മരുന്നുകള്‍ വികസിപ്പിച്ചെടുക്കുവാനുള്ള വിവിധ രാജ്യങ്ങളുടെ പരിശ്രമം പുരോഗമിക്കുമ്പോള്‍ റഷ്യയില്‍നിന്നും പുതിയൊരു വാര്‍ത്ത വന്നത് പ്രതീക്ഷയോടെയാണ് ലോകം നോക്കുന്നത്.

മുലപ്പാലിലുള്ള ചില പ്രോട്ടീനുകള്‍ക്ക് കൊറോണ വൈറസിനെ പ്രതിരോധിക്കുവാനുള്ള ശേഷി ഉണ്ടായേക്കുമെന്ന് റഷ്യന്‍ ഗവേഷകര്‍ ‍.

നവജാത ശിശുക്കളില്‍ രോഗബാധ കുറവാണെന്ന വിവിരങ്ങളുടെ അടിസ്ഥാനത്തിലാണ് ഗവേഷകര്‍ ഇങ്ങനെയൊരു നിഗമനത്തിലെത്തിയത്. മുലപ്പാലിലുള്ള ചില പ്രൊട്ടീനുകള്‍ കുട്ടികളിലെ പ്രതിരോധ സംവിധാനത്തെ ശക്തിപ്പെടുത്തുന്നുണ്ടാകാമെന്നാണ് ഇവരുടെ നിരീക്ഷണം.

ഈയൊരു വിഷയത്തില്‍ പരീക്ഷണം നടത്തി കോവിഡിനെതിരെ മരുന്നു വികസിപ്പിക്കാനൊരുങ്ങുകയാണ് ഗവേഷകര്‍ ‍. റഷ്യന്‍ അക്കാഡമി ഓഫ് സയന്‍സിലെ ജീന്‍ ബയോളജി വിഭാഗമാണ് ഗവേഷണങ്ങള്‍ നടത്തുന്നത്. മുലപ്പാലിലെ ലാക്ടോഫെറിന്‍ എന്ന പ്രൊട്ടീനാണ് നവജാത ശിശുക്കളെ ഗബാധയുണ്ടാക്കുന്നതില്‍നിന്ന് സംരക്ഷിക്കുന്നത്.

നവജാതശിശുക്കളില്‍ രോഗപ്രതിരോധ സംവിധാനം വികസിച്ചുകൊണ്ടിരിക്കുന്ന സമയത്ത് ഈ പ്രൊട്ടീനാണ് ബാക്ടീരിയ, വൈറസ് ആക്രമണങ്ങളില്‍ നിന്ന് നവജാതശിശുക്കളെ സംരക്ഷിച്ചു പോരുന്നത്.