സലാഡ് ശീലമാക്കിയാല്‍ ഊര്‍ജ്ജസ്വലതയും സൌന്ദര്യവും കൂടുന്നു
സലാഡുകള്‍ ഇന്നു നമ്മുടെ തീന് മേശയിലെ പ്രധാനപ്പെട്ട ഒരു ഭക്ഷ്യ വിഭവമായി മാറിക്കഴിഞ്ഞു. രോഗപ്രതിരോധത്തിനും സൌന്ദര്യത്തിനും ഊര്‍ജ്ജസ്വലതയ്ക്കും ഏറ്റവും നല്ലൊരു പ്രതിവിധിയാണിത്.
പച്ചക്കറികളും, ഇലക്കറികളും പഴങ്ങളും ചേര്‍ത്ത മികച്ച സാലഡുകള്‍ തയ്യാറാക്കാവുന്നതാണ്. വേനല്‍ക്കാലത്ത് സലാഡുകള്‍ ധാരാളം കഴിക്കുന്നത് ശരീരത്തില്‍ ജലാംശം നിലനിര്‍ത്താന്‍ സഹായിക്കുന്നു.
അമിത വണ്ണം, പ്രമേഹം, രക്തസമ്മര്‍ദ്ദം എന്നിവ കുറയ്ക്കുന്നു. ഹൃദായാരോഗ്യം സംരക്ഷിക്കാനും കാഴ്ചശക്തി വര്‍ദ്ധിപ്പിക്കാനും സലാഡ് സഹായിക്കുന്നു.
സാധനങ്ങള്‍ ഒന്നും പാകം ചെയ്യാത്തതിനാല്‍ ഇതിലെ ജീവകങ്ങള്‍, ആന്റീഓക്സിഡന്റുകള്‍ എന്നിവയുടെ മൂല്യം നഷ്ടപ്പെടുന്നില്ല.
നാരുകളുടെ സ്വാഭാവിക ഗുണത്തിനും വ്യത്യാസം വരുന്നില്ല. ജീവിതശൈലീ രോഗങ്ങളെ പ്രതിരോധിക്കാന്‍ സലാഡ് സഹായിക്കുന്നു.

