കെനിയയില്‍ രണ്ട് ക്രിസ്ത്യാനികളെ ഭീകരര്‍ കൊലപ്പെടുത്തി

കെനിയയില്‍ രണ്ട് ക്രിസ്ത്യാനികളെ ഭീകരര്‍ കൊലപ്പെടുത്തി

Africa Breaking News

കെനിയയില്‍ രണ്ട് ക്രിസ്ത്യാനികളെ ഭീകരര്‍ കൊലപ്പെടുത്തി

നെയ്റോബി: ആഫ്രിക്കയിലുടനീളം ക്രിസ്ത്യാനികള്‍ ഇസ്ളാമിക ഭീകരവാദികളുടെ കൈകളാല്‍ കൊല്ലപ്പെടുന്ന സംഭവങ്ങള്‍ വര്‍ദ്ധിക്കുന്നു.

ഏപ്രില്‍ 9-ന് കെനിയയിലെ ലാമു വെസ്റ്റില്‍ നടന്ന രണ്ട് ആക്രമണങ്ങളില്‍ അല്‍-ഷബാബ് ഭീകരര്‍ രണ്ട് വിശ്വാസികളെ കൊല്ലുകയും ചിലരെ ആക്രമിച്ച് പരിക്കേല്‍പ്പിക്കുകയും ചെയ്തു.

2022-ല്‍ അല്‍-ഷബാബിന്റെ ആക്രമണത്തിനു ഇരയായ ലാമു വെസ്റ്റിലെ ഒരു ക്രിസ്ത്യന്‍ ഗ്രാമത്തിലെ ഒരു കര്‍ഷകനെ കൊലപ്പെടുത്തി. അതേദിവസം എംപെ കെറ്റോണിനും ഹിന്ദിനും ഇടയിലുള്ള ഒരു റോഡ് ബീകരര്‍ തടഞ്ഞു ക്രൈസ്തവ യാത്രക്കാരുടെ നേരെ വെടിയുതിര്‍ത്തു.

വെടിവെയ്പില്‍ ഒരാള്‍ കൊല്ലപ്പെടുകയും രണ്ടു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. സ്ഥിരമായി ജിഹാദി ആക്രമണങ്ങള്‍ നടക്കുന്ന പ്രദേശമാണിത്.

താന്‍ മുസ്ളീമാണോ എന്നറിയാന്‍ ഷഹാദ ഇസ്ളാമിക് പ്രാര്‍ത്ഥന ചൊല്ലാന്‍ ഭീകരര്‍ തന്നോട് കല്‍പ്പിച്ചതായും ജീവനെ ഭയന്ന് ആക്രമണത്തില്‍നിന്നും രക്ഷപെടാനായി എന്നും, താന്‍ ഈ ഇയിടെയാണ് ഇസ്ളാം മതം സ്വീകരിച്ചതെന്നും ഇസ്ളാമിക പ്രാര്‍ത്ഥനയെക്കുറിച്ച് ഇതുവരെ പരിചയമില്ലെന്നും കള്ളം പറഞ്ഞതിനാല്‍ വിട്ടയ്ക്കുകയും ചെയ്തതായി ഒരു ക്രൈസ്തവന്‍ മാധ്യമത്തോടു പറഞ്ഞു.

യാത്രക്കാരെ തടഞ്ഞു നിര്‍ത്തി ഷഹാദ ചൊല്ലാന്‍ പറയും. ഇത് പാരായണം ചെയ്യാത്തവരെ ക്രിസ്ത്യാനിയായി കണക്കാക്കുകയും ക്രൂരമായി ആക്രമിക്കുകയും ചെയ്യുകയോ കൊല്ലുകയോ ആണ് ഈ ഭീകരുടെ ശൈലി എന്ന് ക്രൈസ്തവര്‍ പറയുന്നു.