മുന്തിരിയുടെ ആരോഗ്യ ഗുണങ്ങള്‍

മുന്തിരിയുടെ ആരോഗ്യ ഗുണങ്ങള്‍

Breaking News Health

മുന്തിരിയുടെ ആരോഗ്യ ഗുണങ്ങള്‍

മുന്തിരി ഇഷ്ടപ്പെടാത്തവരാരുമില്ല. അത്രയ്ക്ക് പ്രിയപ്പെട്ട ഒരു പഴവര്‍ഗ്ഗമാണത്. മുന്തിരിയില്‍ ധാരാളം ആരോഗ്യ ഗുണങ്ങളുണ്ട്.

കുഞ്ഞുങ്ങളിലെ മലബന്ധം ഒഴിവാക്കാന്‍ ദിവസവും ഒരു ടീസ്പൂണ്‍ മുന്തിരി നീര് കൊടുത്താല്‍ മതി. രക്തക്കുറവുകൊണ്ടുള്ള വിളര്‍ച്ച മാറ്റാനും മുന്തിരിക്ക് കഴിവുണ്ട്.

തലവേദന, ചെന്നിക്കുത്ത് എന്നിവയ്ക്ക് ഇവ കഴിച്ചാല്‍ ആശ്വാസം ലഭിക്കും. മൂത്രച്ചുടിച്ചില്‍ മാറാനും മുന്തിരി കഴിക്കുന്നത് സഹായിക്കും.

പതിവായി മുന്തിരി കഴിച്ചാല്‍ ആഹാരത്തോടുള്ള വിരക്തി മാറി വിശപ്പുണ്ടാകും. ശരീരപുഷ്ടിക്കും ഉന്മേഷത്തിനും ദിവസവും മുന്തിരി കഴിക്കുന്നത് നല്ലതാണെന്ന് ആയുര്‍വേദം നിഷ്ക്കര്‍ഷിക്കുന്നു.

ധാരാളം നാരുകളും, വെള്ളവും അടങ്ങിയതാണ് മുന്തിരി. ഹൃദയാരോഗ്യത്തിനും മുന്തിരി നല്ല ഔഷധമാണ്.

മുന്തിരിയില്‍ ല്യൂട്ടീന്‍ ‍, സിയാക്താന്തിന്‍ എന്നിവ അടങ്ങിയിരിക്കുന്നതിനാല്‍ അവയ്ക്ക് മൂത്ര സംബന്ധമായ രോഗങ്ങളെ പ്രതിരോധിക്കാന്‍ കഴിവുണ്ട്.