ഗാസയിലെ രഹസ്യ കേന്ദ്രങ്ങളില്‍ ക്രിസ്തീയ സേവനം; നിരവധി മുസ്ളീങ്ങള്‍ ക്രിസ്തുവിങ്കലേക്ക്
ഗാസ: ഗാസയില്‍ യിസ്രായേല്‍ നടത്തുന്ന കടുത്ത ആക്രമണങ്ങളെത്തുടര്‍ന്ന് രഹസ്യ കേന്ദ്രങ്ങളില്‍ ഒളിച്ചവരെ സഹായിക്കാനായി ക്രിസ്ത്യന്‍ മിഷണറിമാര്‍ നടത്തുന്ന സുവിശേഷ സന്നദ്ധ സേവനങ്ങളെത്തുടര്‍ന്ന് ദൈവത്തിന്റെ പരിശുദ്ധാത്മാവ് നിരവധി മുസ്ളീങ്ങളെ പരിവര്‍ത്തനം ചെയ്യുന്നതായി റിപ്പോര്‍ട്ട്.
ദൈവം യുദ്ധത്തിന്റെ നടുവിലാണ് പ്രവര്‍ത്തിക്കുന്നത് എന്നു പറഞ്ഞ എഴുത്തുകാരനും ക്രിസ്ത്യന്‍ സന്നദ്ധ പ്രവര്‍ത്തകനുമായ മൈക്കിള്‍ ലിക്കോണയാണ് ആദ്യം ദൈവത്തിന്റെ ഈ അത്ഭുത പ്രവര്‍ത്തി ഓണ്‍ലൈനില്‍ പോസ്റ്റ് ചെയ്തത്.
ക്രൈസ്തവ മിഷണറി പ്രവര്‍ത്തനങ്ങളുടെ ഫലമായി യേശുവിനെ സ്വപ്നത്തില്‍ കണ്ടതിനുശേഷമാണ് ഗാസയിലെ നിരവധി മുസ്ളീം പുരുഷന്മാര്‍ അടുത്ത ദിവസങ്ങളില്‍ ക്രിസ്തുമാര്‍ഗ്ഗത്തിലേക്കു കടന്നു വന്നത്.
ഹൂസ്റ്റണ്‍ ക്രിസ്ത്യന്‍ യൂണിവേഴ്സിറ്റിയിലെ ന്യൂടെസ്റ്റമെന്റ് സ്റ്റഡീസ് പ്രൊഫസറും ദ കേസ് ഫോര്‍ ദി റെസറക്ഷന്‍ ഓഫ് ജീസസ്, പോള്‍ മീറ്റ്സ് മുഹമ്മദ് എന്നിവയുള്‍പ്പെടെ നിരവധി പുസ്തകങ്ങളുടെ രചയിതാവുമാണ് ലിക്കോണ.
രഹസ്യ കേന്ദ്രങ്ങളിലെ ക്രൈസ്തവ മിഷണറി ശുശ്രൂഷകളില്‍ പലസ്തീന്‍കാര്‍ പുറത്തു വരുന്നു എന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി യുദ്ധത്തില്‍ തങ്ങളുടെ മക്കളെ ഏറ്റവും കൂടുതല്‍ അല്ലെങ്കില്‍ എല്ലാവരെയും നഷ്ടപ്പെട്ട നൂറുകണക്കിനു പിതാക്കന്മാരെ ഞങ്ങള്‍ ശുശ്രൂഷിച്ചു.
റിപ്പോര്‍ട്ടില്‍ പറയുന്നു.
ഞങ്ങള്‍ ഈ ആളുകളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുമ്പോള്‍ ഞങ്ങള്‍ അവര്‍ക്ക് ഭക്ഷണം കൊടുക്കുകയും അവരുടെ വസ്ത്രങ്ങള്‍ കഴുകുകയും അവര്‍ക്ക് ബൈബിള്‍ വായിക്കാന്‍ നല്‍കുകയും യേശുവിലൂടെയുള്ള സമാധാനം അവര്‍ക്ക് പറഞ്ഞു കൊടുക്കുകയും ചെയ്തു.
അപ്പോള്‍ ഒരു വലിയ അത്ഭുതം സംഭവിച്ചു. ഇന്നലെ രാത്രി അവരില്‍ 200-ലധികം പേര്‍ക്ക് അവരുടെ സ്വപ്നങ്ങളില്‍ യേശു പ്രത്യക്ഷപ്പെട്ടു. ദൈവവചനത്തില്‍നിന്ന് കൂടുതല്‍ പഠിക്കുവാന്‍ അവര്‍ ഞങ്ങളുടെ അടുക്കലേക്ക് മടങ്ങി വന്നിരിക്കുന്നു.
യേശുവിനെ എങ്ങനെ അനുഗമിക്കണം എന്ന് അവര്‍ ചേദിക്കുന്നു. എതു പലസ്തീന്‍കാരും ഹമാസിനെ പിന്തുണയ്ക്കുന്നില്ലെന്ന് സംശയിച്ചാല്‍ പോലും അവര്‍ കഠിനമായി ശിക്ഷിക്കപ്പെടും.
ഈ യുദ്ധത്തില്‍ ദൈവപ്രവര്‍ത്തി നടക്കട്ടെ. ഗാസയിലെ ആകെ ക്രൈസ്തവര്‍ 2012-ലെ അണ്ടര്‍സ്റ്റാന്‍ഡിംഗ് കണക്കു പ്രകാരം 1 ശതമാനം മാത്രം. (3000 പേര്‍ മാത്രം) ഇന്നത്തെ ജനസംഖ്യ വെറും ആയിരമോ അല്ലെങ്കില്‍ അതില്‍ താഴെയോ ആയിരിക്കാമെന്നും അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നു.

